LiveTV

Live

National

ഇതാരാ രാജാവോ ? ജനങ്ങളെ കാണാന്‍ പല്ലക്കില്‍ വരുന്ന ജില്ലാ വികസന കമ്മീഷണര്‍

നാലു പേര്‍ പല്ലക്ക് ചുമന്നപ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ ചുമതല മേലുദ്യോഗസ്ഥനെ വെയില്‍ കൊള്ളിക്കാതെ കുട ചൂടിക്കുക എന്നതായിരുന്നു. 

ഇതാരാ രാജാവോ ? ജനങ്ങളെ കാണാന്‍ പല്ലക്കില്‍ വരുന്ന ജില്ലാ വികസന കമ്മീഷണര്‍

ചില മന്ത്രിമാരും എം.പിമാരും സുരക്ഷാ ജീവനക്കാരെ കൊണ്ട് ഷൂ ലേസ് കെട്ടിക്കുന്നതും കാല് കഴുകിപ്പിക്കുന്നതുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് പല്ലക്ക് ചുമപ്പിച്ച് രാജാവിനെ പോലെ അതില്‍ കയറി വരുന്ന ജന സേവകനെ കണ്ടിട്ടുണ്ടോ ? ജമ്മു കശ്‍മീരില്‍ നിന്നാണ് അതുപോലൊരു കാഴ്ച കാമറയില്‍ പതിഞ്ഞത്. ജമ്മു കശ്മീരിലെ റമ്പാന്‍ മേഖലയിലാണ് സംഭവം. ജില്ലാ വികസന കമ്മീഷണര്‍ ഷൌക്കത്ത് ഐജാസ് ഭട്ടാണ് പല്ലക്കില്‍ ജനങ്ങളെ കാണാന്‍ എത്തിയത്. നാലു പേര്‍ പല്ലക്ക് ചുമന്നപ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ ചുമതല മേലുദ്യോഗസ്ഥനെ വെയില്‍ കൊള്ളിക്കാതെ കുട ചൂടിക്കുക എന്നതായിരുന്നു.

ഇതാരാ രാജാവോ ? ജനങ്ങളെ കാണാന്‍ പല്ലക്കില്‍ വരുന്ന ജില്ലാ വികസന കമ്മീഷണര്‍

ചക കുന്തി പ്രദേശത്തെ ജനങ്ങളെ കാണാനുള്ള ജില്ലാ വികസന കമ്മീഷണറുടെ രാജകീയ യാത്രയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവം വൈറല്‍ ആയതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പ് തലത്തില്‍ ഭട്ടിനെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.