LiveTV

Live

National

കര്‍ണാടകക്ക് പിന്നാലെ ബി.ജെ.പിയുടെ അടുത്ത നീക്കം മധ്യപ്രദേശോ? സൂചന നല്‍കി ശിവരാജ് സിങ് ചൗഹാന്‍ 

കര്‍ണാടക പോയതോടെ സാമ്പത്തികമായും പരുങ്ങലിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 231 അംഗസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിക്ക് 108 അംഗങ്ങളുമാണുള്ളത്.

കര്‍ണാടകക്ക് പിന്നാലെ ബി.ജെ.പിയുടെ അടുത്ത നീക്കം മധ്യപ്രദേശോ? സൂചന നല്‍കി ശിവരാജ് സിങ് ചൗഹാന്‍ 

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തിയതിന് പിന്നാലെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് എന്ന് സൂചന. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്റെ വാക്കുകളാണ് ഇങ്ങനെയൊരു സൂചന നല്‍കുന്നത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണാല്‍ ബി.ജെ.പിക്കായിരിക്കില്ല ഉത്തരവാദിത്വമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കോണ്‍ഗ്രസിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണ്, ബി.എസ്.പി-എസ്പി പിന്തുണയിലും പ്രശ്‌നങ്ങളുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. അതേസമയം ബി.ജെ.പിയുടെ നീക്കത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്തിയതോടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ്(പുതുച്ചേരി) കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നത്.

അതേസമയം മധ്യപ്രദേശ് പുതുച്ചേരി സര്‍ക്കാരുകള്‍ ഇളകിയ അവസ്ഥയിലാണ്. കര്‍ണാടക പോയതോടെ സാമ്പത്തികമായും പരുങ്ങലിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 231 അംഗസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിക്ക് 108 അംഗങ്ങളുമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണയാണ് വേണ്ടത്. എസ്.പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ നിലകൊള്ളുന്നത്.

അതിനാല്‍ തന്നെ കര്‍ണാടകയില്‍ പണം കൊടുത്ത് എംഎല്‍എമാരെ പ്രലോഭിപ്പിച്ചത് പോലെ വിമതരെയും വീഴ്ത്താനായാല്‍ മധ്യപ്രദേശിലും ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കാനാവും.

Also read: പ്രതിസന്ധിയിലായി കോൺഗ്രസ്; ഭരണം ശേഷിക്കുന്നത് അഞ്ചു സംസ്ഥാനങ്ങളിൽ മാത്രം