LiveTV

Live

National

‘’നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മനം മടുത്തു,വിമതര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു’’; വികാരനിര്‍ഭരമായി കുമാരസ്വാമിയുടെ പ്രസംഗം

ഇടറിയ ശബ്ദത്തിൽ , വിടവാങ്ങൽ പ്രസംഗത്തിന് സമാനമായിരുന്നു വിശ്വാസ പ്രമേയ ചർച്ചയിൽ കുമാരസ്വാമിയുടെ പ്രസംഗം 

‘’നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മനം മടുത്തു,വിമതര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു’’; വികാരനിര്‍ഭരമായി കുമാരസ്വാമിയുടെ പ്രസംഗം

വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വികാരനിർഭരമായിരുന്നു കുമാരസ്വാമിയുടെ പ്രസംഗം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മനം മടുത്തുവെന്നു പറഞ്ഞ കുമാരസ്വാമി, വിമതർക്കു വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു.

ഇടറിയ ശബ്ദത്തിൽ , വിടവാങ്ങൽ പ്രസംഗത്തിന് സമാനമായിരുന്നു വിശ്വാസ പ്രമേയ ചർച്ചയിൽ കുമാരസ്വാമിയുടെ പ്രസംഗം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നാൾ മുതൽ അസ്ഥിര സർക്കാരെന്ന പ്രചാരണം ഉണ്ടായപ്പോഴും സർക്കാരിനെ പ്രവർത്തിക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്ക് കുമാരസ്വാമി നന്ദി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ നിന്നും ഭയന്നോടുന്ന ആളല്ലെന്നും, പേടിച്ച് ഓടിയൊളിക്കുന്ന ആളല്ലെന്നും നിലപാട് വ്യക്തമാക്കി കുമാരസ്വാമി. കോൺഗ്രസ് ജെ.ഡി.എസ് സഖ്യം തുടരുമെന്ന് വ്യക്തമാക്കിയാണ് ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗം കുമാരസ്വാമി അവസാനിപ്പിച്ചത്.