LiveTV

Live

National

ഗുജറാത്തിലെ മസ്ജിദില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തോ ? സത്യം ഇതാണ്...

ചിലര്‍ പ്രചരിപ്പിക്കുന്ന ആയുധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രതികളുടേതെന്ന് അവകാശപ്പെടുന്ന ചിത്രവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

ഗുജറാത്തിലെ മസ്ജിദില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തോ ? സത്യം ഇതാണ്...

ഗുജറാത്തിലെ ഒരു മസ്ജിദില്‍ നിന്ന് പൊലീസ് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തോ ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രങ്ങളുടെ താഴെയുള്ള അവകാശവാദം ഇങ്ങനെയാണ് : - ‘’ഗുജറാത്തിലെ ഒരു മസ്ജിദില്‍ നിന്നും വന്‍ ആയുധ ശേഖരം പൊലീസ് കണ്ടെടുത്തു’’. ചിലര്‍ പ്രചരിപ്പിക്കുന്ന ആയുധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രതികളുടേതെന്ന് അവകാശപ്പെടുന്ന ചിത്രവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതേക്കുറിച്ച് ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആയുധങ്ങള്‍ കൂട്ടിവെച്ചിരിക്കുന്ന ചിത്രം 2016 ലേതാണെന്ന് കണ്ടെത്തി. 2016 മാര്‍ച്ചില്‍ രാജ്കോട്ട് - അഹമ്മദാബാദ് ദേശീയപാതയിലെ ഒരു കടയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത ആയുധങ്ങളാണ് ചിത്രത്തിലുള്ളത്. ഇതാണ് അമര്‍ സിങ് ബിദൂരി എന്ന ഫേസ്ബുക്ക് യൂസര്‍, ഗുജറാത്തിലെ മസ്ജിദില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യാഥാര്‍ഥ്യം തേടാതെ നിരവധി പേര്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ വാര്‍ത്ത വൈറലായി. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ഇതിന് താഴെ കടുത്ത വര്‍ഗീയ കമന്റുകളാണ് നിറഞ്ഞത്.

ഗുജറാത്തിലെ മസ്ജിദില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തോ ? സത്യം ഇതാണ്...

ഇതേ ചിത്രം 2016 ലും 2017ലും വിവിധ അവകാശവാദങ്ങളോടെ വൈറലായിട്ടുണ്ട്. 2016 ലും ഇതേ ചിത്രം, മസ്ജിദില്‍ നിന്ന് പിടിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് ഒരു ക്ഷേത്രത്തില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങളാണെന്ന് രീതിയിലും പ്രചരിപ്പിക്കപ്പെട്ടു.