LiveTV

Live

National

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു

വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍. തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയര്‍ ഉമാ മഹേശ്വരിയും ഭര്‍ത്താവ് മുരുഗശങ്കരനും ജോലിക്കാരി മാരിയുമാണ് കൊല്ലപ്പെട്ടത്. തിരുനെല്‍വേലി ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജിന് സമീപം റോസ് നഗറിലെ വീട്ടിലാണ് കൂട്ടക്കൊലപാതകം നടന്നത്.

സാധാരണ രാവിലെ മുതല്‍ ഉച്ച വരെയാണ് മാരി ഉമാ മഹേശ്വരിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. വൈകുന്നേരമായിട്ടും മകള്‍ വീട്ടിലെത്താതിരുന്നതോടെ മാരിയുടെ അമ്മ അന്വേഷിച്ച് ഉമാ മഹേശ്വരിയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു

ഉടന്‍ തന്നെ മേലെപാളയം പൊലീസ് സ്ഥലത്തെത്തി. വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. അലമാര തുറന്ന നിലയിലായിരുന്നു. മോഷണത്തിനിടയിലെ കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങി.

1996-2001 കാലത്ത് തിരുനെല്‍വേലി കോര്‍പറേഷന്റെ മേയറായിരുന്നു ഉമാ മഹേശ്വരി. 2011ല്‍ ശങ്കരന്‍കോവില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഡി.എം.കെ ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഭര്‍ത്താവ് മുരുഗശങ്കരന്‍ എഞ്ചിനീയറായിരുന്നു. എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും ഡി.എം.കെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും പാര്‍ട്ടി പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.