LiveTV

Live

National

പ്രതിസന്ധിയിലായി കോൺഗ്രസ്; ഭരണം ശേഷിക്കുന്നത് അഞ്ചു സംസ്ഥാനങ്ങളിൽ മാത്രം

മധ്യപ്രദേശ്, പുതുച്ചേരി സർക്കാരുകളെ വീഴ്ത്താന്‍ ബി.ജെ.പി നീക്കം ശക്തമാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്

 പ്രതിസന്ധിയിലായി കോൺഗ്രസ്; ഭരണം  ശേഷിക്കുന്നത് അഞ്ചു സംസ്ഥാനങ്ങളിൽ മാത്രം

കർണാടകയിൽ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാർ വീണതോടെ കോൺഗ്രസ് ഭരണം ശേഷിക്കുന്നത് 5 സംസ്ഥാനങ്ങളില്‍ മാത്രം. കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതിയെയും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെയും കർണാടക വിഷയം പ്രതികൂലമായി ബാധിക്കും. മധ്യപ്രദേശ്, പുതുച്ചേരി സർക്കാരുകളെ വീഴ്ത്താന്‍ ബി.ജെ.പി നീക്കം ശക്തമാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം. അധ്യക്ഷനില്ലാത്ത സാഹചര്യം. ഗോവ എം.എൽ.എമാരുടെ കൂട്ട കൂറുമാറ്റം. കഠിന ശ്രമങ്ങള്‍ക്കൊടുവിലും കൈവിട്ടുപോയ കര്‍ണാടക. പ്രതിസന്ധിയുടെ കൊടുമുടിയിലാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും അനായാസേന - അപ്രതീക്ഷിതമായി ഭരണത്തിലേറിവന്ന ബി.ജെ.പി നീക്കത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് കര്‍ണാടകയില്‍ നിന്നായിരുന്നു. നീക്കം വലിയ ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടാക്കി. പക്ഷെ അധികാരത്തേലേറിയത് മുതില്‍ സംസ്ഥാനത്തെ നേതൃതര്‍ക്കം പാര്‍ട്ടിക്ക് തിരിച്ചടിയായി.

കര്‍ണാടക സര്‍ക്കാര്‍ വീണതോടെ ഇതോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് .മധ്യപ്രദേശ് പുതുച്ചേരി സര്‍ക്കാരുകള്‍ ഇളകിയ അവസ്ഥയിലാണ്. കര്‍ണാടക പോയതോടെ സാമ്പത്തികമായും പരുങ്ങലിലാണ് കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ ശേഷിക്കെ തിരിച്ചുവരവ് കോണ്‍ഗ്രസിന് വലിയ കടമ്പയാണ്.