LiveTV

Live

National

രാഹുല്‍ ഗാന്ധി തന്നെയാണ് ക്യാപ്റ്റന്‍, ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും അശോക് ഗെലോട്ട്

ഭാവിയിലും രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ നായകന്‍

 രാഹുല്‍ ഗാന്ധി തന്നെയാണ് ക്യാപ്റ്റന്‍, ബി.ജെ.പിയെ നേരിടാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടെന്നും അശോക് ഗെലോട്ട്

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്യാപ്റ്റനെന്നും പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഭാവിയിലും രാഹുല്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ നായകന്‍. ബി.ജെ.പിയേയും പ്രധാനമന്ത്രി മോദിയേയും നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. തെറ്റായ പ്രചരണങ്ങളിലൂടെ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മതത്തിന്റെ പേരില്‍ അദ്ദേഹം രാഷ്ട്രീയം കളിച്ചു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉയരത്തിലാണ്. ഉന്നതിയില്‍ എത്തിയാല്‍ ആര്‍ക്കും വീഴ്ച നേരിടേണ്ടി വരും. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളയുമെന്നും ഗെലോട്ട് പറഞ്ഞു.

സോന്‍ഭദ്ര സംഭവത്തില്‍ പ്രിയങ്ക ഗാന്ധി കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുത്തുവെന്നും ഗെലോട്ട് പറഞ്ഞു. അത് അഭിനന്ദനാര്‍ഹമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ വേദന മനസിലാക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അത്യന്തം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.