LiveTV

Live

National

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി പിളരും; നട്‌വര്‍ സിംഗ്

അങ്ങനെ സംഭവിച്ചാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി പിളരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി പിളരും; നട്‌വര്‍ സിംഗ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നെരാളെ തനിക്ക് സങ്കല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന നേതാവ് നട്‌വര്‍ സിംഗ്. അങ്ങനെ സംഭവിച്ചാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി പിളരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.പിയില്‍ ഭൂമി തര്‍ക്കത്തിനിടെ വെടിയേറ്റ് മരിച്ച ആദിവാസികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് പ്രിയങ്കയെ അഭിനന്ദിച്ച നട്‌വര്‍ സിംഗ് പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്ന്‌ തെളിയിച്ചെന്നും പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക വരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

നെഹ്‌റു കുടുംബത്തില്‍ നിന്നായിരിക്കില്ല കോണ്‍ഗ്രസിന്‍റെ അടുത്ത അധ്യക്ഷനെന്ന് അവരുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബത്തിന് മാത്രമേ ആ തീരുമാനം മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. 134 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ വരുന്നത് ദൌര്‍ഭാഗ്യകരമാണെന്നു നട്‌വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയും ഇതേ കാര്യം സൂചിപ്പിച്ചിരുന്നു. മറ്റാരെയെങ്കിലും ചുമതലയേല്‍പ്പിച്ചാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൊഴിഞ്ഞ് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.