LiveTV

Live

National

രാജിക്കത്തുമായി കുമാരസ്വാമി നിയമസഭയില്‍

എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

രാജിക്കത്തുമായി കുമാരസ്വാമി നിയമസഭയില്‍

കർണാടകയിൽ വീണ്ടും നാടകീയ രംഗങ്ങൾ. രാജിക്കത്തുമായാണ് മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ എത്തിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി വെക്കുന്നതായാണ് മുഖ്യമന്ത്രിയുടെ കെെവശമുള്ള കത്തിലുള്ളത്. കര്‍ണാടക നിയമസഭ പുനരാരംഭിച്ചതിന് പിറകെ സഭയില്‍ ഭരണ - പ്രതിപക്ഷ കക്ഷികൾ ബഹളം തുടർന്നു.

എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. രാജി വാര്‍ത്തക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും, മുഖ്യമന്ത്രി രാജിവെക്കുമെന്ന വാര്‍ത്ത വ്യാജമാണെന്നും ഓഫീസ് പ്രതികരിച്ചു.

സഭയിൽ ചർച്ച പുരോഗമിക്കുകയാണ്. അര്‍ധരാത്രിയായാലും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്നാണ് സ്പീക്കര്‍ അറിയിച്ചിട്ടുള്ളത്. ഭരണഘടന സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സ്പീക്കര്‍ സഭയിൽ പറഞ്ഞു. വിമതരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന് ഭരണപക്ഷം അറിയിച്ചു.