LiveTV

Live

National

ഐ.എം.എ കുംഭകോണ കേസിലെ പ്രധാന പ്രതി മന്‍സൂര്‍ ഖാന്‍ ആശുപത്രിയില്‍

40,000 ത്തിലധികം ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ പ്രതിയാണിയാള്‍

ഐ.എം.എ കുംഭകോണ കേസിലെ പ്രധാന പ്രതി മന്‍സൂര്‍ ഖാന്‍ ആശുപത്രിയില്‍

വിവാദമായ ഐ.എം.എ കുംഭകോണ കേസിലെ മുഖ്യ പ്രതി മന്‍സൂര്‍ ഖാന്‍ ആശുപത്രിയില്‍. ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്നാണ് മന്‍സൂര്‍ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദമാകാം അസുഖത്തിന് കാരണമെന്ന് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ സി.എന്‍ മഞ്ചു നാഥ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പ്രത്യേക കള്ളപ്പണം തടയല്‍ ആക്ട് പ്രകാരം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിടുന്നത്. ജൂലൈ 23 വരെയായിരുന്നു കസ്റ്റഡി. വെള്ളിയാഴ്‍ച്ച രാവിലെ ന്യൂ ഡെല്‍ഹി വിമാനമത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

ഐ മോണിറ്ററി അഡ്വൈസറി എന്ന നിക്ഷേപ കമ്പനി സ്ഥാപിച്ച് 40,000 ത്തിലധികം ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബി ആര്‍ രവികാന്ത് ഗൌഡ തലവനായ ഒരു 11 അംഗ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബേഗും ഈ കമ്പനിക്കെതിരെ രംഗത്തെത്തി. താന്‍ പ്രസ്തുത കമ്പനില്‍400 കോടി രൂപ നിക്ഷേപിച്ചിട്ടിണ്ടെന്ന് റോഷന്‍ പറഞ്ഞു.