LiveTV

Live

National

ചാന്ദ്രയാന്‍ 2; ശാസ്ത്ര പ്രതിഭകള്‍ക്ക് രാജ്യസഭയുടെ ആദരം

അധ്യക്ഷന്‍ വെങ്കയ്യ നായിഡു നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അഭിനന്ദനം.

ചാന്ദ്രയാന്‍ 2; ശാസ്ത്ര പ്രതിഭകള്‍ക്ക് രാജ്യസഭയുടെ ആദരം

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൌത്യം ചന്ദ്രയാന്‍ - 2ന്‍റെ വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒയെയും ശാസ്ത്രജ്ഞരെയും രാജ്യസഭ അഭിനന്ദിച്ചു. അധ്യക്ഷന്‍ വെങ്കയ്യ നായിഡു നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അഭിനന്ദനം. ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ നാഴികകല്ലാകുന്ന ചന്ദ്രയാന്‍ -2 ദൌത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയുംരാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു.