LiveTV

Live

National

കക്കൂസ് കഴുകാനല്ല എം.പിയായതെന്ന് പ്രഗ്യ സിങ്; മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുതെന്ന് ബി.ജെ.പി നേതൃത്വം

തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുന്നതിനിടെയാണ് പ്രഗ്യ സിങ് വിവാദ പരാമര്‍ശം നടത്തിയത്. 

കക്കൂസ് കഴുകാനല്ല എം.പിയായതെന്ന് പ്രഗ്യ സിങ്; മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുതെന്ന് ബി.ജെ.പി നേതൃത്വം

അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഭോപ്പാല്‍ എം.പി പ്രഗ്യാ സിങ്ങ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തി‍. പ്രഗ്യ സിങിനെ ബി.ജെ.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയാണ് പ്രഗ്യയെ വിളിച്ചുവരുത്തിയത്. മേലാല്‍ ഇത്തരം പരാമര്‍ശം നടത്തരുതെന്നാണ് താക്കീത്.

തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുന്നതിനിടെയാണ് പ്രഗ്യ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ''നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും ഞാന്‍ അതു തന്നെയാണ് പറയുന്നത്.''- ഭോപ്പാല്‍ മണ്ഡലത്തിലെ സെഹോര്‍ എന്ന സ്ഥലത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് പ്രഗ്യാ നല്‍കിയ മറുപടി ഇതായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇതോടെ ഉയര്‍ന്നത്. തന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയുന്നതിന് പകരം പ്രാദേശിക നേതാക്കളായ എം.എല്‍.എയോടും മുനിസിപ്പാലിറ്റിയോടും ഈ കാര്യം പറയണമെന്നും അവരാണ് ഇതിന് പരിഹാരമുണ്ടാക്കേണ്ടത് എന്നും പ്രഗ്യ പ്രവര്‍ത്തകനോട് പറഞ്ഞു.

Also read: ‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍

മലേഗാവ് സ്ഫോടന കേസില്‍ ജയില്‍ വാസമനുഷ്ഠിച്ചിട്ടുള്ള പ്രഗ്യ എല്ലാക്കാലത്തും വിവാദ പരാമര്‍ശങ്ങളാല്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാന്ധിജിയെ വധിച്ച ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്നതായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വിവാദ പരാമര്‍ശം.