LiveTV

Live

National

വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ട സോന്‍ ഭദ്ര യു.പി മുഖ്യമന്ത്രി സന്ദര്‍ശിക്കും

പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് പ്രദേശം സന്ദര്‍ശിക്കാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനം...

വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ട സോന്‍ ഭദ്ര യു.പി മുഖ്യമന്ത്രി സന്ദര്‍ശിക്കും

ഉത്തര്‍പ്രദേശില്‍ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. ചികിത്സയില്‍ കഴിയുന്നവരെയും കാണും. യോഗി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

Also read: കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; പ്രിയങ്ക ഗാന്ധി സമരം അവസാനിപ്പിച്ചു

Also read: ‘യു.പി ക്രിമിനലുകളുടെ കയ്യില്‍’; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് യോഗി

ബുധനാഴ്ചയാണ് സോന്‍ഭദ്രയില്‍ വെടിവെപ്പുണ്ടായത്. ഖൊരാവല്‍ ഗ്രാമത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവര്‍ഗക്കാരും ഗ്രാമമുഖ്യന്‍ യഗ്യദത്തയും തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. 10 പേര്‍ കൊല്ലപ്പെടുകയും 24 അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരുകള്‍ തര്‍ക്കഭൂമി വിഷയം പരിഹരിക്കാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

അതേ സമയം പ്രിയങ്ക ഗാന്ധി പ്രദേശം സന്ദര്‍ശിക്കാനെത്തുകയും പൊലീസ് തടഞ്ഞതോടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. ഒന്നരദിവസം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ചൂനാര്‍ ഗസ്റ്റ് ഹൌസിലെത്തി പ്രിയങ്കയെ കാണാന്‍ പൊലീസ് അനുവദിച്ചു.

സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി  പ്രതിഷേധിക്കുന്നു
സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധിക്കുന്നു

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രദേശം സന്ദര്‍ശിക്കാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനം. ചികിത്സയില്‍ കഴിയുന്നവരുമായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും യോഗി കൂടിക്കാഴ്ച നടത്തും. അതിനുശേഷം മാധ്യമങ്ങളെയും കാണുമെന്നാണ് ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്.