LiveTV

Live

National

ഇനി ഓര്‍മ്മ; ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ക്കരിച്ചു

മൂന്നരയോടെ യമുനാ തീരത്തെ നിഗം ബോധ് ഘട്ടിലെത്തിച്ച ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു.

ഇനി ഓര്‍മ്മ; ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ക്കരിച്ചു

അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പി.സി.സി അധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ക്കരിച്ചു. നിഗം ബോദ് ഘട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ആധുനിക ഡൽഹിയുടെ ശിൽപ്പി എന്ന് വിശേഷണമുള്ള ഷീല ദീക്ഷിതിന് പ്രമുഖരടക്കം ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.

ഇനി ഓര്‍മ്മ; ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ക്കരിച്ചു

നിസാമുദ്ദീനിലെ വസതിയിൽ നിന്ന് വിലാപ യാത്രയായി 12 അരയോടെയാണ് ഷീല ദീക്ഷിതിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനായി കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, എ.കെ ആന്റണി, എന്നിവരും അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാറിനെ പ്രതിനീധീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരന്‍ അന്തിമോപചാരം അർപ്പിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. ഒന്നരയോടെ ഡി.പി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചു. മൂന്നരയോടെ യമുനാ തീരത്തെ നിഗം ബോധ് ഘട്ടിലെത്തിച്ച ഷീല ‌ദീക്ഷിതിന്റെ ഭൗതിക ശരീരം സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു. ഡൽഹിയുടെ വികസന നായികയ്ക്ക് അർഹമായ യാത്ര അയപ്പാണ് സഹപ്രവർത്തകരും നേതാക്കളും നൽകിയത്.