LiveTV

Live

National

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഷീല ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ഡല്‍ഹിയിലെ കിഴക്കന്‍ നിസാമുദ്ദീനിലുള്ള വസതിയിലെത്തിയിരുന്നു

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മൃതദേഹം അല്‍പസമയത്തിനകം പൊതു ദര്‍ശനത്തിന് വെക്കും. ഇതിനായി മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിക്കും. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷീല ദീക്ഷിത് ഇന്നലെയാണ് അന്തരിച്ചത്.

കോണ്‍ഗ്രസ് ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്‌കരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഷീല ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ഡല്‍ഹിയിലെ കിഴക്കന്‍ നിസാമുദ്ദീനിലുള്ള വസതിയിലെത്തിയിരുന്നു.

Also read: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

പ്രധാനമന്ത്രിക്ക് പുറമെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ജ്യോതി രാദിത്യ സിന്ധ്യ, കെ.സി വേണുഗോപാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രമുഖരും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിക്ക് മകളെ നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയെന്ന് മന്‍മോഹന്‍സിങും അനുസമരിച്ചു. ഡല്‍ഹിക്ക് വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഷീല ദീക്ഷിതിന്റെ നിര്യാണം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് കെ.സി വേണുഗോപാല്‍ മീഡിയവണിനോട് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ഷീല ദീക്ഷിതിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യസ്ഥിതി വഷളായി. ഉച്ചക്ക് മൂന്നരക്കായിരുന്നു അന്ത്യം.