LiveTV

Live

National

നദി സംരക്ഷണത്തിനായി അനുവദിച്ചത് 5000 കോടിയിലേറെ രൂപയെന്ന് കേന്ദ്രം

തടാക സംരക്ഷണത്തിനും കായൽപ്പാടങ്ങൾക്കായും 181 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച് നൽകി

നദി സംരക്ഷണത്തിനായി അനുവദിച്ചത് 5000 കോടിയിലേറെ രൂപയെന്ന് കേന്ദ്രം

രാജ്യത്തെ വിവിധ നദികളെ മലിനീകരണ മുക്തമാക്കാനായി അനുവദിച്ച തുക 5, 800 കോടിയെന്ന് കേന്ദ്രമന്ത്രാലയം. ഗംഗ ഒഴികെയുള്ള നദികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും പല സമയത്തായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നാഷണൽ റിവർ കൺസർവേഷൻ പ്ലാനിന്റെ (എൻ.ആർ.സി.പി) കീഴിൽ 16 സംസ്ഥാനങ്ങളിലെ 34 നദികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി ബാബുൽ സുപ്രിയോ ലോക്സഭയിൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷം എൻ.ആർ.സി.പി വഴി 9 സംസ്ഥാനങ്ങൾക്ക് 143 കോടി രൂപ നൽകിയെന്നും മന്ത്രി പറഞ്ഞു.

തടാക സംരക്ഷണത്തിനും കായൽപ്പാടങ്ങൾക്കായും 181 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച് നൽകിയതായും മന്ത്രി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം 1.58 കോടി രൂപയാണ് ഇതിനായി ഇതുവരെ ചെലവഴിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ 180ഓളം ഈർപ്പനിലങ്ങളുെടെ സംരക്ഷണത്തിനായി നാഷണൽ പ്ലാൻ ഫോർ കൺസർവേഷൻ ഓഫ് അക്വാടിക് എകോ സിസ്റ്റംസ് (എൻ.പി.സി.എ) എന്ന് സ്കീം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.