LiveTV

Live

National

എയര്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വിലക്ക്

പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

എയര്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വിലക്ക്

എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിലക്ക്. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് കരുതുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റാണ് എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.

എയര്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വിലക്ക്

അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുതിയ വിമാനസര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പ്രധാന തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ലെന്നാണ് എയര്‍ ഇന്ത്യക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നേരത്തെ മോദിസര്‍ക്കാര്‍ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഏകദേശം 58,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്.

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യവത്കരണം മാത്രമാണ് വഴിയെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ആഴ്ച്ചയില്‍ പറഞ്ഞിരുന്നു.