LiveTV

Live

National

സി.പി.ഐയുടെ അമരക്കാരനായി ഡി.രാജയെ തെരഞ്ഞെടുത്തു

ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ദളിത് വിഭാഗക്കാരനാണ് രാജ.

സി.പി.ഐയുടെ അമരക്കാരനായി ഡി.രാജയെ തെരഞ്ഞെടുത്തു

സി.പി.ഐയുടെ പതിനൊന്നാമത് ദേശീയ ജനറല്‍ സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ഡി.രാജയെ തെരഞ്ഞടുത്തു. പാര്‍ട്ടി നിര്‍വ്വാഹക സമിതി നിര്‍ദ്ദേശം കൌണ്‍സില്‍‌ ഐക്യകണ്ഠേന ശരിവച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ദളിത് വിഭാഗക്കാരനാണ് രാജ. ബി.ജെ.പിക്കെതിരെ മതേതര ചേരി ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുമെന്ന് ഡി.രാജ മീഡിയാവണ്ണിനോട് പറഞ്ഞു.

മുതിര്‍ന്ന നേതാവ് സുധാകര്‍ റെഡ്ഡിയുടെ പിന്‍മുറക്കാരനായാണ് ദുരൈ സ്വാമി രാജ എന്ന് ഡി. രാജ തെരെഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നിലും ഇതുവരെ ഒരു ദളിത് നേതാവ് ദേശീയ സെക്രട്ടറിയായിട്ടിയായില്ല എന്നത് സി.പി.ഐ തീരുമാനത്തെ ചരിത്രപരമാക്കുന്നു. നിലവില്‍ രാജ്യസഭാംഗമായ ഡി.രാജയുടെ ഔദ്യോഗിക കാലാവധി ഈ മാസം 24 അവസാനിക്കും. കമ്മ്യൂണിസ്റ്റ് ഐക്യവും മതേതര പാര്‍ട്ടികളുടെ സഹകരണവുമാണ് അതിജീവിനത്തിന്‍റെ പാത എന്ന് ഡി.രാജ പറഞ്ഞു.

എ.ഐ.എസ്.എഫ് നേതാവ് കനയ്യ കുമാറിനെ സി.പി.ഐ ദേശീയ നിര്‍വ്വാഹസമിതി അംഗാമായും ഇന്ന് ചേര്‍ന്ന കൌണ്‍സില്‍ തെരെഞ്ഞെടുത്തു. ഒഡീഷയില്‍ നിന്നുള്ള രാമകൃഷ്ണ പാണ്ഡെയും ആദിവാസി മഹാസഭാ നേതാവ് മനിഷ് കുഞ്ചമിനെയും നിര്‍വ്വാഹക സമതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കി. പാര്‍ട്ടി മുഖ പത്രമായ ന്യൂ ഏജിന്‍റെ പത്രാധിപരായി ബിനോയ് വിശ്വത്തേയും തെരെഞ്ഞടുത്തു.