LiveTV

Live

National

ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും

കഴിഞ്ഞ 14 ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു.

ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 നാളെ കുതിച്ചുയരും. നാളെ ഉച്ചക്ക് 2.43ന് സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് 6.43നാണ് ആരംഭിക്കുക. മാര്‍ക്ക് 3 റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നത് കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടു പിന്നാലെയാകും. നേരത്തേ ഹീലിയം ടാങ്കിലെ ചോര്‍ച്ചയായിരുന്നു ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം.

മൂന്ന് ഘട്ടങ്ങളില്‍ ആദ്യത്തെ ദ്രവ ഇന്ധനഘട്ടമായ എല്‍ 110ലും രണ്ടാമത്തെ ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ഇന്ന് ഇന്ധനം നിറക്കുന്നത്. വലിയ സോളിഡ് ബൂസ്റ്ററുകളിലൊന്നായ എസ് 200 ആണ് ആദ്യ ഘട്ടത്തില്‍ സ്ട്രാപ്പോണ്‍സായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ജ്വലനത്തോടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയരും. 16 മിനിറ്റില്‍ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.