LiveTV

Live

National

ഇ.വി.എം, സി.ആര്‍.പി.എഫ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍; ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിങ്ങനെ- മമത ബാനര്‍ജി 

കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കില്‍ ബി.ജെ.പിയെ വിമര്‍ശിച്ച മമത ജൂലൈ 26ന് അതിനെതിരെ പ്രകടനം നടത്തുമെന്നും അറിയിച്ചു

ഇ.വി.എം, സി.ആര്‍.പി.എഫ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍; ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിങ്ങനെ- മമത ബാനര്‍ജി 

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയത്തിന് കാരണം ഇ.വി.എം, സി.ആര്‍.പി.എഫ്, സെന്‍റ്രല്‍ പോലീസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയെ സ്വാധീനിച്ചാണ് ലഭിച്ചതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അതിക്രമിച്ച് കൈക്കലാക്കുകയാണെന്നും മമത ആരോപിച്ചു.

പാര്‍ലമെന്‍റിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന്‍റെ മികച്ച ഇടപെടലുകള്‍ കൊണ്ടാണെന്നും ഭരണകക്ഷിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു മമതയുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലേക്ക് തിരികെ കൊണ്ടു വരുമെന്നും മമത പറഞ്ഞു. കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കില്‍ ബി.ജെ.പിയെ വിമര്‍ശിച്ച മമത ജൂലൈ 26ന് അതിനെതിരെ പ്രകടനം നടത്തുമെന്നും അറിയിച്ചു.