LiveTV

Live

National

ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

എന്നാല്‍ സ്കൂട്ടിയിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. 

ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക ബി.ജെ.പി നേതാവ് ബി.എസ് തോമറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മസൂരിയിലെ ദൂധിയ പീപ്പല്‍ ഗ്രാമത്തിലാണ് സംഭവം. ബൊലേറോ കാറിലും സ്കൂട്ടിയിലുമായി എത്തിയ അജ്ഞാതരായ അക്രമികളാണ് ബി.ജെ.പി നേതാവിന് നേരെ വെടിയുതിര്‍ത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സ്കൂട്ടിയിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഓഫീസിലിരിക്കെയായിരുന്നു തോമറിന് നേരെ ആക്രമണമുണ്ടായത്. തോമറിന് നേരെ അഞ്ച് തവണയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ തോമറിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്റ്റേഷന് സമീപത്താണ് തോമറിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് ഇത്തരമൊരു ആക്രമണമുണ്ടായത് അധികാരികളുടെ ജാഗ്രതക്കുറവാണെന്ന് ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂട്ടിയിലെത്തി ആക്രമണം നടത്തിയ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നുവെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.