LiveTV

Live

National

ഡിറ്റർജെന്‍റും പെയിന്‍റും ചേര്‍ത്ത് വ്യാജ പാല്‍ നിര്‍മാണം: 57 പേര്‍ അറസ്റ്റില്‍

ആറ് സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് പാൽ വിതരണം ചെയ്തിരുന്നു.

ഡിറ്റർജെന്‍റും പെയിന്‍റും ചേര്‍ത്ത് വ്യാജ പാല്‍ നിര്‍മാണം: 57 പേര്‍ അറസ്റ്റില്‍

ഡിറ്റർജെന്‍റും എണ്ണയും പെയിന്‍റും ഉപയോഗിച്ച് വ്യാജ പാൽ നിർമിക്കുന്ന മൂന്ന് ഫാക്ടറികൾ മധ്യപ്രദേശിൽ അടച്ചുപൂട്ടി. 57 പേരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് പാൽ വിതരണം ചെയ്തിരുന്നു.

ഗ്വാളിയോർ - ചമ്പൽ മേഖലയിൽ പ്രത്യേക ദൌത്യ സേന നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാൽ കണ്ടെത്തിയത്. 10000 ലിറ്റർ വ്യാജ പാലും 500 കിലോയിലേറെ പാൽക്കട്ടിയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തു. 30 ശതമാനം പാലിൽ 70 ശതമാനം ഡിറ്റർജെന്‍റ്, എണ്ണ, വെള്ള പെയിന്‍റ്, ഗ്ലൂക്കോസ് എന്നിവ കലർത്തിയാണ് വ്യാജ പാൽ നിർമിച്ചിരുന്നത്. മധ്യപ്രദേശ് കൂടാതെ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പാൽ വിതരണം ചെയ്തിട്ടുണ്ട്.

ഡിറ്റർജെന്‍റും പെയിന്‍റും ചേര്‍ത്ത് വ്യാജ പാല്‍ നിര്‍മാണം: 57 പേര്‍ അറസ്റ്റില്‍

ലിറ്ററിന് അഞ്ച് രൂപ ചെലവിലാണ് ഇവിടെ പാൽ നിർമിക്കുന്നത്. ഇത് 45-50 രൂപക്കാണ് വില്‍ക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലും കൂടി ദിവസവും രണ്ട് ലക്ഷം ലിറ്റർ പാലാണ് നിർമിച്ചിരുന്നത്. ചില ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇവിടെ വ്യാജ പാൽ നിർമിക്കുന്നതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറിയിച്ചു.