LiveTV

Live

National

‘നിങ്ങളുടെ പിന്തുണ നീതി തേടിയുള്ള പോരാട്ടത്തിന് കരുത്തേകുന്നു’; കേരളത്തിന് നന്ദി പറഞ്ഞ് ശ്വേതാ സഞ്ജീവ് ഭട്ട്

‘നിങ്ങളുടെ പിന്തുണ നീതി തേടിയുള്ള പോരാട്ടത്തിന് കരുത്തേകുന്നു’; കേരളത്തിന് നന്ദി പറഞ്ഞ് ശ്വേതാ സഞ്ജീവ് ഭട്ട്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്ന കേരളീയര്‍ക്ക് നന്ദി പറഞ്ഞ് ഭാര്യ ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിന്‍റെ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ച, നിരുപാധിക പിന്തുക അറിയിച്ച എം.പിമാരോടുള്ള നന്ദി പേരെടുത്ത് പറഞ്ഞിട്ടുണ്ട്.

ശ്വേത ഭട്ടിന്‍റെ കുറിപ്പ്

പ്രകൃതിരമണീയതയാല്‍ മനോഹരിയാണ് കേരളമെന്ന് ആളുകള്‍ കരുതുന്നു. പക്ഷേ ഞാന്‍ കരുതുന്നത് ധീരരായ, സ്നേഹമുള്ള മനുഷ്യരുടെ നാടാണ് കേരളം എന്നതാണ് ആ നാടിന്‍റെ സൌന്ദര്യമെന്നാണ്.

ബുദ്ധിമുട്ടേറിയ ഈ നാളുകളില്‍ നിങ്ങളുടെ ശാശ്വതമായ പിന്തുണ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള പോരാട്ടത്തിന് കരുത്തേകുന്നു. ഞങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന, ധീരതയും കരുണയുമുള്ള ഉല്‍പതിഷ്ണുക്കളായ ഈ മനുഷ്യരോട് ഞാന്‍ കടപ്പാട് അറിയിക്കുന്നു. എം.പിമാരോടുള്ള കടപ്പാട് വ്യക്തിപരമായി രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു:

‘നിങ്ങളുടെ പിന്തുണ നീതി തേടിയുള്ള പോരാട്ടത്തിന് കരുത്തേകുന്നു’; കേരളത്തിന് നന്ദി പറഞ്ഞ് ശ്വേതാ സഞ്ജീവ് ഭട്ട്

ഞങ്ങളെ വന്നു കണ്ട, പാര്‍ലമെന്‍റില്‍ സഞ്ജീവ് ഭട്ടിന്‍റെ വിഷയം ഉന്നയിച്ച ഇ.ടി മുഹമ്മദ് ബഷീര്‍, സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച ബിനോയ് വിശ്വം, നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച കെ സുധാകരന്‍, ഈ പോരാട്ടത്തിനൊപ്പമെന്ന് അറിയിച്ച രമ്യ ഹരിദാസ്, റോജി ജോണ്‍ എം.എല്‍.എ തുടങ്ങിയവരോടുള്ള നന്ദി അറിയിക്കുന്നു. തുടക്കം മുതലുള്ള പിന്തുണയ്ക്കും യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തതിനും സി.കെ സുബൈര്‍, സാജു എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.

ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

Also read: ‘വേട്ടയാടാന്‍ തുടങ്ങിയത് മോദിക്കെതിരായ തെളിവുകള്‍ കൈമാറിയതോടെ’; പ്രഭുദാസിന് മര്‍ദനമേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ശ്വേത സഞ്ജീവ് ഭട്ട്

‘നിങ്ങളുടെ പിന്തുണ നീതി തേടിയുള്ള പോരാട്ടത്തിന് കരുത്തേകുന്നു’; കേരളത്തിന് നന്ദി പറഞ്ഞ് ശ്വേതാ സഞ്ജീവ് ഭട്ട്

30 വര്‍ഷം മുൻപത്തെ കേസിലാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1990ല്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായതിന് പിന്നാലെ മരിച്ച കേസിലാണ് ശിക്ഷ. ഇയാള്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി വന്നത്. ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.

കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തില്‍ ഒരു തരത്തിലുമുള്ള മുറിവോ ചതവോ ഇല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള രേഖകള്‍ ശ്വേത സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറിയതോടെയാണ് ഭരണകൂടം സഞ്ജീവ് ഭട്ടിനെ ലക്ഷ്യം വെച്ചതെന്നും രാഷ്ട്രീയ പകപോക്കലിന് ഇതിലും നല്ല ഒരുദാഹരണമില്ലെന്നും ശ്വേത സഞ്ജീവ് ഭട്ട് പറയുന്നു.