LiveTV

Live

National

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം; മരിച്ചവരുടെ എണ്ണം 166 ആയി

ബിഹാറിൽ 92 പേരും അസമിൽ 49 പേരും മരിച്ചെന്നാണ് പ്രാഥമിക കണക്ക്.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം; മരിച്ചവരുടെ എണ്ണം 166 ആയി

വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 166 ആയി. ബിഹാറിൽ 92 പേരും അസമിൽ 49 പേരും മരിച്ചെന്നാണ് പ്രാഥമിക കണക്ക്. 1.15 കോടി ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. ബിഹാറില്‍ 3.02 ലക്ഷം കുടുംബങ്ങൾക്കായി 181 കോടി രൂപയുടെ ധനസഹായം വിതരണ ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു, പ്രളയം തുടരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

പല ഇടങ്ങിലും നേരിയ മഴ തുടരുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിഹാറിലും അസമിലുമായി 1.15 കോടി ആളുകളെയാണ് പ്രളയം ബാധിച്ചത്. ബിഹാറിലെ സീതാമർഹി ജില്ലയിലാണ് മരണമേറെയും റിപ്പോർട്ട് ചെയ്തത്. 3.02 ലക്ഷം കുടുംബങ്ങൾക്കായി 181 കോടി രൂപയുടെ ധനസഹായം വിതരണ ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

അസമിൽ 1080 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കാസിരംഗ ദേശീയ പാർക്കിലെ സ്ഥിതി വീണ്ടും ഗുരുതരമായി. മിസോറാമിൽ 5000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇതിനിടെ യു.പിയിലെ നവാഡയിൽ. ഇന്നലെ രാത്രി ഇടിമിന്നലേറ്റ് ഏഴ് കുട്ടികൾ അടക്കം എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.