LiveTV

Live

National

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍ 

വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണന്നും കപ്പലിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍ 

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇവരെ വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്. 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ഇതിൽ നാവികനടക്കം 18 പേരും ഇന്ത്യാക്കാരാണ്. ഇവരെ വിട്ടയക്കാനാവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാര്‍ അറിയിച്ചു. റഷ്യ, ഫിലിപ്പൈൻസ്, ലാത്ത്വിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് അഞ്ച് പേർ. സമുദ്രാതിർത്തി കടന്നുവന്ന എണ്ണക്കപ്പൽ, ഇറാന്റെ മത്സ്യബന്ധന ബോട്ടുമായി മുഖാമുഖം വന്ന സാഹചര്യത്തിലാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം.

എന്നാൽ ദമാസ്കസിൽ ഇറാന് മേല്‍ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന ഇറാൻ ടാങ്കർ, ഈ മാസം ആദ്യത്തിൽ ബ്രിട്ടണും ജിബ്രാൾട്ടർ പൊലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു. അന്തർദേശീയ സമുദ്രാതിർത്തിയിൽ തുടരുന്ന സംഘർഷത്തിലുള്ള ഇറാന്‍റെ പ്രതികരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് സൂചന.