LiveTV

Live

National

സുഖപ്രസവത്തിന് ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബി.ജെ.പി എം.പി

ഗരുഡ് ഗംഗയിലെ വെള്ളത്തിനും കല്ലുകള്‍ക്കും ഔഷധഗുണമുണ്ടെന്നാണ് എം.പിയുടെ അവകാശവാദം.

സുഖപ്രസവത്തിന് ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബി.ജെ.പി എം.പി

പ്രസവം സുഖകരമാക്കാന്‍ ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് എം.പിയും ഉത്തരാഖണ്ഡിലെ ബി.ജെ.പി അധ്യക്ഷനുമായ അജയ് ഭട്ട്. ലോക്സഭയിലാണ് എം.പിയുടെ പരാമര്‍ശം. ഉത്തരാഖണ്ഡിലെ ഭാഗേശ്വറിലൂടെ ഒഴുകുന്ന നദിയാണ് ഗരുഡ് ഗംഗ.

ഗരുഡ് ഗംഗയിലെ വെള്ളത്തിനും കല്ലുകള്‍ക്കും ഔഷധഗുണമുണ്ടെന്നാണ് എം.പിയുടെ അവകാശവാദം. പ്രസവ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നദിയിലെ കല്ല് പൊടിച്ച് നദീജലത്തില്‍ കലക്കി കുടിച്ചാല്‍ മതി. പാമ്പ് കടിക്കുള്ള ഔഷധമായും നദിയിലെ കല്ലുകള്‍ ഉപയോഗിക്കാം. പാമ്പ് കടിയേറ്റ ഭാഗത്ത് ഈ കല്ലുകള്‍ ഉരച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്നാണ് എം.പി പറഞ്ഞത്.

നദീ ജലത്തിന്‍റെയും കല്ലുകളുടെയും ഔഷധഗുണങ്ങളെ കുറിച്ച് വളരെ കുറച്ച് പേര്‍ക്കേ അറിയൂ എന്നും എം.പി അവകാശപ്പെട്ടു. അതേസമയം ഇത് സംബന്ധിച്ച ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ എം.പിക്കായില്ല. ആയുര്‍വേദത്തിലും യുനാനിയിലുമെല്ലാം വളരെ നല്ല ചികിത്സയുണ്ടെന്നും ഇതിനെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നുമാണ് എം.പിയുടെ പ്രതികരണം. ലോക്സഭയില്‍ ഹോമിയോപ്പതി സെന്റര്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് എം.പി ഇക്കാര്യങ്ങള്‍ പറഞ്ഞത്.