LiveTV

Live

National

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം നൂറായി

പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം നൂറായി

അസമിലും ബിഹാറിലും തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ആകെ 83 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് അനൌദ്യോഗിക വിവരം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമായി പ്രളയക്കെടുതിയില്‍ 119 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. ആസാമില്‍ മാത്രം 39 പേര്‍ കൊല്ലപ്പെട്ടു. ബിഹാറില്‍ 78 പേരാണ് ദുരിത്തിനിരയായി മരിച്ചത്. ആകെ 28 ജില്ലകളിലായി എണ്‍പത്തിമൂന്ന് ലക്ഷം ആളുകള്‍ ദുരിതബാധിതരായെന്നാണ് കണക്കുകള്‍. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.

പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്. മഴ തുടരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അവതാളിത്തിലാക്കി. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു