LiveTV

Live

National

ബി.ജെ.പി നേതാക്കള്‍ പ്രതിയായ ബാബരി മസ്ജിദ് കേസില്‍ 9 മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിം കോടതി

എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കേസില്‍ പ്രതികളാണ്

ബി.ജെ.പി നേതാക്കള്‍ പ്രതിയായ ബാബരി മസ്ജിദ് കേസില്‍ 9 മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിം കോടതി

ബാബരി മസ്ജിദ് തര്‍ക്കാന്‍ ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്‍പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിം കോടതി. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി , ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പ്രതികളായ കേസാണിത്. കേസിന്റെ വിചാരണക്കും വിധിക്കും സമയം നീട്ടി നല്‍കണം എന്ന് വചാരണകോടതി ജഡ്ജി സുപ്രിം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 30ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ അപേക്ഷ. ഈ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി ഉത്തരവ്. കേസില്‍ വിധി പറയും വരെ വിചാരണ കോടതി ജഡ്ജിക്ക് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.