LiveTV

Live

National

കര്‍ണാടക പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റിലും ബഹളം

ചോദ്യോത്തരവേളയിലും പ്രതിപക്ഷം കര്‍ണാടകയിലെ പ്രശ്‌നം ഉയര്‍ത്തി ബഹളം വെച്ചു.

കര്‍ണാടക പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റിലും ബഹളം

കര്‍ണാടക വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയം. കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് സംസ്ഥാന സര്‍ക്കാറിനെതിരെ നടക്കുന്ന നീക്കങ്ങള്‍ ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചത്.

കോണ്‍ഗ്രസിലെയും തൃണമൂല്‍ കോണ്‍ഗ്രസിലെയും അംഗങ്ങള്‍ കര്‍ണാടക വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് സഭക്കകത്ത് ചോദ്യോത്തര വേള തുടങ്ങിയതു മുതല്‍ ബഹളം വെച്ചിരുന്നു. തുടര്‍ന്ന് ശൂന്യവേളയില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.

സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറുകളെ അട്ടിമറിക്കാനും സ്പീക്കര്‍മാരുടെ അധികാരത്തില്‍ ഇടപെടാനും ബി.ജെ.പി ശ്രമിക്കുന്നു എന്നാണ് ചൗധരി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഭരണകക്ഷി അംഅഗങ്ങള്‍ ഉയര്‍ത്തിയ ബഹളം മൂലം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായില്ല.

ഇതോടെ ആര്‍.ടി.ഐ ബില്ലിന്‍മേല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതി അവതരിപ്പിക്കാനായി സ്പീക്കര്‍ ഓം ബിര്‍ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ ക്ഷണിക്കുകയായിരുന്നു.