LiveTV

Live

National

മുസഫർനഗർ കലാപം: 41-ൽ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു; ശിക്ഷിച്ചത് മുസ്‌ലിംകളെ മാത്രം 

മുസഫർനഗർ കലാപം: 41-ൽ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു; ശിക്ഷിച്ചത് മുസ്‌ലിംകളെ മാത്രം 

2013ൽ ഉത്തർപ്രദേശിലെ മുസഫർ നഗറിലുണ്ടായ കലാപത്തിൽ രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 40-ലെയും പ്രതികളെ വെറുതെ വിട്ടതായി കണ്ടെത്തൽ. ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ദുരൂഹമായ ഒത്തുകളിയുടെ വിവരങ്ങൾ പുറത്തായത്. സാക്ഷികൾ കൂറുമാറുകയും പൊലീസ് നിർബന്ധിച്ച് മൊഴി രേഖപ്പെടുത്തിയെന്ന് കോടതിയില്‍ മാറ്റിപ്പറയുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയില്ല. ഇതിന്റെ പേരിൽ പ്രോസിക്യൂഷൻ പൊലീസിനെ ക്രോസ് വിസ്താരം ചെയ്തില്ല.- ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുസഫർനഗർ കലാപം: 41-ൽ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു; ശിക്ഷിച്ചത് മുസ്‌ലിംകളെ മാത്രം 

ശിക്ഷിക്കപ്പെട്ട ഒരേയൊരു കേസിലെ പ്രതികളെല്ലാം മുസ്ലിംകളാണ്. രണ്ടുപേരെ കൊലപ്പെടുത്തിയതിന് ഇവർക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. എന്നാൽ 65-ഓളം മുസ്്‌ലിംകൾ കൊല്ലപ്പെട്ട സംഭവങ്ങളിലെ പ്രതികൾ എല്ലാവരും രക്ഷപ്പെട്ടു. 53 പേർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും മോചിതരായി.

പത്ത് കൊലപാതക കേസുകളിൽ ഉൾപ്പെടെ പഴുതുകളിട്ടാണ് പോലിസ് കേസുകൾ രജിസ്റ്റർ ചെയ്തത്. 65 പേരാണ് അന്ന് കലാപത്തിൽ കൊല്ലപ്പെട്ടത്. കേസുകളിൽ സാക്ഷികളായാവർ ഭൂരിഭാഗവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായിരുന്നു. എന്നാൽ കേസുകൾ കോടതിയിലെത്തിയപ്പോൾ ഇവരെല്ലാവരും കൂറ് മാറി. 2017 ജനുവരി മുതൽ 2019 വരെയാണ് ഈ കേസുകളുടെയെല്ലാം വിചാരണ നടന്നത്. 2017 മുതൽ മുസഫർനഗർ കോടതികൾ കലാപവുമായി ബന്ധപ്പെട്ട 41 കേസുകളിൽ വിധി പ്രസ്താവിച്ചു.

മുസഫർനഗർ കലാപം: 41-ൽ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു; ശിക്ഷിച്ചത് മുസ്‌ലിംകളെ മാത്രം 

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസിലെ നിയമനടപടികൾ ആരംഭിച്ചത്. യോദി ആദിത്യനാഥ് സർക്കാർ വന്നതിനു ശേഷമാണ് കേസിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നത് എന്നാണ് സൂചന. കോടതിവിധിക്കെതിരെ അപ്പീൽ പോകില്ലെന്നാണ് സർക്കാർ പറയുന്നത്. പ്രതികളെല്ലാം കൂറുമാറിയെന്നും ഇതാണ് പ്രതികളെ വെറുതെ വിടുന്നതിലേക്കു നയിച്ചതെന്നും മുസഫർ നഗർ ജില്ലാ ഗവൺമെന്റ് കൗൺസൽ ദുശ്യന്ത് ത്യാഗി പറയുന്നു. സാക്ഷികളുടെ മൊഴി അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരുന്നതെന്നും എന്നാൽ ഇവർ പിന്നീട് നിയമനടപടികളോട് സഹകരിച്ചില്ലെന്നും ത്യാഗി പറയുന്നു.

മുസഫർനഗർ കലാപം: 41-ൽ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു; ശിക്ഷിച്ചത് മുസ്‌ലിംകളെ മാത്രം 

മുസ്ലിംകൾ കൊല്ലപ്പെട്ട കേസുകളിൽ കുറ്റകരമായ രീതിയിലാണ് പൊലീസ് പെരുമാറിയത്. എല്ലാ എഫ്.ഐ.ആറും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളെപ്പറ്റി പറയുമ്പോൾ അഞ്ച് കേസുകളിൽ മാത്രമാണ് ആയുധങ്ങൾ പൊലീസ് ഹാജരാക്കിയത്. പൊലീസ് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്ന് പല സാക്ഷികളും കോടതിയിൽ മൊഴിനൽകി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരെ സാക്ഷികളാക്കിയിരുന്നെങ്കിലും മരണത്തിന് കാരണമായ മുറിനുകളെക്കുറിച്ച് പ്രോസിക്യൂഷൻ ഇവരെ വിസ്താരം ചെയ്തില്ല. ചില കേസുകളിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കിയില്ല. - ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

കലാപത്തിനിടെ മാരകമായി മുറിവേൽപ്പിക്കപ്പെട്ടവർ നൽകിയ മൊഴികൾ പോലും രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്നും ഇന്ത്യൻ എക്‌സ്പ്രസ് കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികൾ നൽകിയ പലരും കൂറുമാറിയെന്നത് വിശ്വാസയോഗ്യമല്ല. - റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് വായിക്കാം.