LiveTV

Live

National

വിശ്വാസ വോട്ടെടുപ്പ്: കര്‍ണാടക സ്പീക്കര്‍ നിയമോപേദശം തേടും

വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന‌

വിശ്വാസ വോട്ടെടുപ്പ്: കര്‍ണാടക സ്പീക്കര്‍ നിയമോപേദശം തേടും

വിമത എം.എല്‍.എമാരെ സഭാനടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ കര്‍ണാടക സ്പീക്കര്‍ നിയമോപേദശം തേടും. അഡ്വ. ജനറലില്‍ നിന്നാണ് നിയമോപദേശം തേടുക.

സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിന് സാധിക്കുമോയെന്ന വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നു. അതിനിടെ വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന‌. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.