LiveTV

Live

National

കുല്‍ഭൂഷന്‍ ജാദവ് കേസ്: പാകിസ്താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയത് 20 കോടി രൂപ; ഇന്ത്യ നല്‍കിയത് ഒരു രൂപ

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു കൌതുകകരമായ കണക്കുകളാണ്. 

കുല്‍ഭൂഷന്‍ ജാദവ് കേസ്: പാകിസ്താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയത് 20 കോടി രൂപ; ഇന്ത്യ നല്‍കിയത് ഒരു രൂപ

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഇന്ത്യക്ക് അനുകൂലമായി വിധി സമ്പാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. കുല്‍ഭൂഷണിന്റെ വധശിക്ഷക്ക് അന്താരാഷ്ട്ര കോടതിയില്‍ നിന്ന് സ്‌റ്റേ ആണ് ഇന്ത്യ നേടിയത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിക്കുകയും ചെയ്തു.

കുല്‍ഭൂഷന്‍ ജാദവ് കേസ്: പാകിസ്താന്‍ അഭിഭാഷകര്‍ക്ക് നല്‍കിയത് 20 കോടി രൂപ; ഇന്ത്യ നല്‍കിയത് ഒരു രൂപ

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു കൌതുകകരമായ കണക്കുകളാണ്. കേസില്‍ കുല്‍ഭൂഷന്‍ ജാദവ് പാകിസ്താനിലെ ഇന്ത്യന്‍ ചാരനായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ പാക് ഭരണകൂടം അഭിഭാഷകര്‍ക്ക് നല്‍കിയത് 20 കോടിയിലേറെ രൂപയാണ്. എന്നാല്‍ ഇന്ത്യന്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കേസില്‍ ഹാജരാകുന്നതിന് ഈടാക്കിയത് വെറും ഒരു രൂപ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പല കേസുകളിലും കക്ഷികളില്‍ നിന്ന് ദിവസം 30 ലക്ഷം രൂപ വരെ വക്കീല്‍ ഫീസായി വാങ്ങാറുള്ള ഹരീഷ് സാല്‍വെയാണ് ഈ കേസില്‍ തന്റെ പ്രതിഫലം വെറും ഒരു രൂപയായി നിശ്ചയിച്ചത്. 2017 മെയില്‍ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഒരു ട്വീറ്റിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പാകിസ്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച രേഖകളിലാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള അഭിഭാഷകന് കുല്‍ഭൂഷന്‍ കേസില്‍ ഹാജരാകാന്‍ 20 കോടിയിലേറെ രൂപ ചെലവഴിച്ച കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Also read: കുല്‍ഭൂഷണ്‍ ജാദവ് കേസ്: വാദം നീട്ടിവെക്കമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടുണ്ട്. ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്നായിരുന്നു ഇന്ത്യയുടെ ഹരജി. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്താന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.

Also read: കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കില്ലെന്ന് പാകിസ്താന്‍

നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മതമൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു.

Also read: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വിജയം