LiveTV

Live

National

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് സ്പീക്കര്‍

നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസവോട്ടിനുള്ള പ്രമേയത്തിനിടെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് സ്പീക്കര്‍

എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍. നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസവോട്ടിനുള്ള പ്രമേയത്തിനിടെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അവകാശം സുപ്രീം കോടതി റദ്ദ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.

ആശങ്കകള്‍ക്കൊടുവിലാണ് കുമാരസ്വാമി ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. നിലവില്‍ സഖ്യ സര്‍ക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം.

Also read: തീരുമാനം സ്പീക്കറുടേത് തന്നെ; സുപ്രീംകോടതിയിൽ വിമതർക്ക് തിരിച്ചടി

അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം സുദീര്‍ഘമായ പ്രസംഗം നടത്താന്‍ കുമാരസ്വാമിക്കും ഭരണപക്ഷത്തെ മറ്റ് അംഗങ്ങള്‍ക്കും അവസരമുണ്ട്.

അവിശ്വാസ പ്രമേച ചര്‍ച്ചക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനും സാധിക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്.

എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.

രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് യെദ്യൂരപ്പ

സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ. നിലവില്‍ ഭരണപക്ഷത്തിന് നൂറില്‍ താഴെ എം.എല്‍.എമാരുടെ മാത്രം പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് 105 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

കര്‍ണാടക നിയമസഭയിലെ കക്ഷി നില

ആകെ സീറ്റ് 225

ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം -117

കോണ്‍ഗ്രസ് - 79 (സ്പീക്കറും രാജിവെച്ച 13 വിമത എം.എല്‍.എമാരും ഉള്‍പ്പടെ), ജെ.ഡി.എസ് - 37 (രാജിവെച്ച 3 വിമത എം.എല്‍.എമാര്‍ ഉള്‍പ്പടെ), ബി.എസ്.പി - 1

പ്രതിപക്ഷം 107

ബി.ജെ.പി - 105, കെ.പി.ജെ.പി - 1, സ്വതന്ത്രന്‍ - 1

മറ്റുള്ളവര്‍

നോമിനേറ്റഡ് അംഗം - 1

Also read: കര്‍ണാടക; സ്പീക്കറുടെയും എം.എല്‍.എമാരുടെയും ഹരജികളില്‍ സുപ്രീം കോടതി ഉത്തരവ് നാളെ  

Also read: കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍