LiveTV

Live

National

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ മുംബൈയിലെ ആശുപത്രിയില്‍

ഇന്നലെ ബംഗളൂരുവില്‍ നിന്ന് കാണാതായ ശ്രീമന്ത് പാട്ടീലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ മുംബൈയിലെ ആശുപത്രിയില്‍

കാണാതായ കോണ്‍ഗ്രസ് എം.എല്‍.എയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബംഗളൂരുവില്‍ നിന്ന് കാണാതായ ശ്രീമന്ത് പാട്ടീലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 8 മണി വരെ എം.എല്‍.എ റിസോര്‍ട്ടിലുണ്ടായിരുന്നതായും പിന്നീട് കണ്ടില്ലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു.