LiveTV

Live

National

അഖ്‍ലാഖ് വധക്കേസിലെ പ്രതികള്‍ക്ക് പുറത്തിറങ്ങിയാലുടന്‍ ജോലി, കസ്റ്റഡിയില്‍ മരണപ്പെട്ട പ്രതിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ പാരിതോഷികമെന്ന ബി.ജെ.പി എം.എല്‍.എ

ജയിലില്‍ വച്ച് മരിച്ച വ്യക്തിയുടെ ഭാര്യക്ക് പ്രൈമറി സ്കൂളില്‍ അധ്യാപികയായി ജോലി നല്‍കും

അഖ്‍ലാഖ് വധക്കേസിലെ പ്രതികള്‍ക്ക് പുറത്തിറങ്ങിയാലുടന്‍ ജോലി, കസ്റ്റഡിയില്‍ മരണപ്പെട്ട പ്രതിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ പാരിതോഷികമെന്ന ബി.ജെ.പി എം.എല്‍.എ

2015ല്‍ ബീഫ് കൈവശം വച്ചു എന്ന പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‍ലാഖിന്‍റെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പുറത്തിറങ്ങിയുടന്‍ ജോലി ഉറപ്പായേക്കും. ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കുകയാണ് ജയില്‍വാസം അനുഭവിക്കുന്ന പ്രതികള്‍.

ദേഹാസ്വസ്ഥ്യം മൂലം കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ട രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ പാരിതോഷികവും മറ്റ് സഹായങ്ങളും നല്‍കുപ്പെടും. ബി.ജെ.പി എം.എല്‍.എ തേജ്പാല്‍ സിങ് നാഗാറാണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലില്‍ വച്ച് മരിച്ച വ്യക്തിയുടെ ഭാര്യക്ക് പ്രൈമറി സ്കൂളില്‍ അധ്യാപികയായി ജോലി നല്‍കും. കൂടാതെ, എട്ട് ലക്ഷം രുപ പാരിതോഷികം നല്‍കപ്പെടും. അഞ്ച് ലക്ഷം ആദ്യം അവര്‍ക്ക് ലഭിക്കും, ശേഷം തവണ വ്യവസ്ഥയില്‍ കൈപറ്റാം. ദാദ്രീസ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍റെ ഭാഗമായ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുള്ള മറ്റ് പ്രതികള്‍ ജയില്‍ മോചിതരായതും ജോലി നല്‍കും. നാഗാര്‍ പരഞ്ഞു. കുറ്റവാളികളികളില്‍ ചിലര്‍ നേരത്തെ തന്നെ എന്‍.ടി.പി.സി ജീവനക്കാരായിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കുന്ന അവര്‍ക്ക് പുറത്തിറങ്ങിയാലുടന്‍ നഷ്ടപ്പെട്ട ജോലി തിരിച്ചു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.