LiveTV

Live

National

ഓഫീസിലിരുന്ന് ടിക് ടോക് അഭിനയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓഫീസിലിരുന്ന് ടിക് ടോക് അഭിനയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഓഫീസില്‍ ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച് തകര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ടിക് ടോക്കില്‍ അഭിനയിച്ച് 'പണി' വാങ്ങിയിരിക്കുന്നത്. സിനിമ പാട്ടുകളുടെയും ഡയലോഗുകളുടെയും അകമ്പടിയോടെയായിരുന്നു അഭിനയം.

വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന തെലങ്ക് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയായിരുന്നു. സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനുകൂലിയും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്.