LiveTV

Live

National

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍

എന്നാൽ‌‌‌ ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ബി.ജെ.പി നിലപാട്

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെഹ്‍ലോട് സഭയിൽ അറിയിച്ചു. ആൾക്കൂട്ട അതിക്രമങ്ങളുൾപ്പടെയുള്ള ഹെയ്റ്റ് ക്രെെമുകൾക്കെതിരെ സർക്കാർ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

നാൾക്കുനാൾ വർധിച്ചു വരുന്ന ആൾക്കൂട്ട കൊലകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. തെറ്റിധാരണയുടെ പുറത്തുപോലും ആളുകൾ അക്രമിക്കപ്പെടുന്നുവെന്നും ഖെഹ്‍ലോട് പറഞ്ഞു.

ഒരു മനുഷ്യനെ ഇരുപതും മുപ്പതും പേരടങ്ങുന്ന ആൾക്കൂട്ടം ചുറ്റുംകൂടി നിന്ന് അക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. കുറ്റവാളികളെ നിലക്ക് നിർത്താൻ കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ നിയമനിർമ്മാണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരഭിമാന കൊലകളും നിയമം മൂലം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ‌‌‌ ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ബി.ജെ.പി നിലപാടെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യത്തിന് സംവിധാനങ്ങൾ ഐ.പി.സിയിലും സി.ആർ.പി.സിയിലും ഇപ്പോഴുണ്ടെന്ന് പറഞ്ഞ രാജസ്ഥാൻ ബി.ജെ.പി ഉപാധ്യക്ഷൻ
ഗ്യാനേന്ദ്ര അഹൂജ, ഇപ്പോഴത്തെ നിയമ സംവിധാനങ്ങളിൽ എന്ത് പോരായ്മയാണ് മുഖ്യമന്ത്രി കാണുന്നതെന്നും ചോദിച്ചു.