LiveTV

Live

National

വാര്‍മര്‍ ദുരഭിമാനകൊല; ഭര്‍ത്താവ് ദളിതനെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഊര്‍മ്മിള

ഊര്‍മിളയുടെ വീടിന് മുന്നില്‍ വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് കോണ്‍സ്റ്റബിളും നോക്കി നില്‍ക്കെയാണ് ഹരീഷിന് ഊര്‍മിളയുടെ പിതാവും സഹോദരനും അടങ്ങുന്ന സംഘം വെട്ടിക്കൊന്നത്. 

വാര്‍മര്‍ ദുരഭിമാനകൊല; ഭര്‍ത്താവ് ദളിതനെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഊര്‍മ്മിള

ഗുജറാത്തിലെ വാര്‍മറിലുണ്ടായ ദുരഭിമാനക്കൊലയില്‍ ഇരയായ ഹരേഷ് സോളങ്കി ദളിതനായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് ഭാര്യ ഊര്‍മിള ജാല. കേസ് അന്വേഷിക്കുന്ന പൊലീസിന് മുമ്പാകെയാണ് ഊര്‍മിള ഇങ്ങനെ മൊഴി നല്‍കിയത്. എന്നാല്‍ ഊര്‍മിള കുടുംബത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇങ്ങനെ പറയുന്നതെന്നും സോളങ്കി ഒന്നും മറച്ചുവെച്ചിരുന്നില്ലെന്നുമാണ് ഹരേഷ് സോളങ്കിയുടെ സഹോദരന്‍ സഞ്ജയ് പറയുന്നത്.

ജൂലൈ എട്ടിനാണ് ഹരേഷ് സോളങ്കിയെ മകളെ വിവാഹം കഴിച്ചെന്ന 'കുറ്റത്തിന്' ഊര്‍മിളയുടെ പിതാവ് ദശരഥ് സിംഹ്‌സാലയും സഹോദരനും അടങ്ങുന്ന എട്ടംഗ സംഘം വെട്ടികൊല്ലുന്നത്. ഊര്‍മിളയുടെ വീടിന് പുറത്തുവെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം നടന്നത്.

കുടുംബത്തിന്റെ സമ്മര്‍ദത്തില്‍ കഴിയുന്നതിനാലാകാം ഊര്‍മിള അങ്ങനെ പറയുന്നതെന്നും രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഹരീഷ് ഊര്‍മിളയെ കാണാന്‍ പോയി കൊല്ലപ്പെട്ടത്
ഹരേഷിന്റെ ഇളയ സഹോദരന്‍

ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഹരേഷ് കുമാര്‍ സോളങ്കി ഊര്‍മിളയെ വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഊര്‍മിളയുടെ വീട്ടുകാര്‍ ബലമായി വാര്‍വറിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന ഊര്‍മിളയെ തിരികെ തിരികെ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ അഭയം 181 ഹെല്‍പ് ലൈനുമായി ഹരേഷ് സോളങ്കി ബന്ധപ്പെട്ടു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഈ സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥരും വനിതാ കോണ്‍സ്റ്റബിളും ഊര്‍മിളയുടെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു.

ഇതേസമയം സര്‍ക്കാര്‍ കാറില്‍ ഹരേഷ് ഊര്‍മിളയുടെ വീടിന് പുറത്തിരിക്കുന്നുമുണ്ടായിരുന്നു. കൗണ്‍സലിംങിനുശേഷം ഊര്‍മിളയും പിതാവ് ദശരഥും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ ഹരേഷ് കാറില്‍ നിന്നിറങ്ങി അടുത്തേക്ക് ചെന്നു. ഈ സമയത്ത് ഓടിയെത്തിയ ഏഴംഗസംഘവും ഊര്‍മിളയുടെ പിതാവും ചേര്‍ന്നാണ് ഹരേഷിനെ വെട്ടികൊന്നത്.

ഊര്‍മ്മിളയും ഹരേഷും
ഊര്‍മ്മിളയും ഹരേഷും

ഈ കേസിലാണ് ഇപ്പോള്‍ ഊര്‍മിള ഹരേഷ് ജാതിയെക്കുറിച്ച് തന്നോട് മറച്ചുവെച്ചുവെന്നും പിതാവും സഹോദരനുമാണ് ഇക്കാര്യം പിന്നീട് പറഞ്ഞതെന്നും മൊഴി നല്‍കിയിരിക്കുന്നത്. താന്‍ ഗര്‍ഭിണിയായിരുന്നില്ലെന്നും ഊര്‍മിള വ്യക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ മന്‍വാര്‍ പറഞ്ഞു.

അതേസമയം ഊര്‍മിളയുടെ മൊഴിക്കെതിരെ സോളങ്കിയുടെ കുടുംബം രംഗത്തെത്തി. ജാതി അടക്കമുള്ള എല്ലാ കാര്യങ്ങളും ഊര്‍മിളയോട് സംസാരിച്ചിരുന്നതായി ഹരേഷ് പറഞ്ഞിരുന്നുവെന്ന് ഇളയ സഹോദരനായ സഞ്ജയ് സോളങ്കി പറഞ്ഞു. കുടുംബത്തിന്റെ സമ്മര്‍ദത്തില്‍ കഴിയുന്നതിനാലാകാം ഊര്‍മിള അങ്ങനെ പറയുന്നതെന്നും രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഹരീഷ് ഊര്‍മിളയെ കാണാനായി പോയി കൊല്ലപ്പെട്ടതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.