LiveTV

Live

National

ഇതാ ഇത്രത്തോളമാണ് ഇന്ത്യയിലെ ജാതീയത !

സമൂഹത്തിൽ ജാതീയത എത്രമാത്രം വേരൂന്നിയതാണെന്നതിന്റെ ഉദാഹരണമാണ് ചിത്രം.

ഇതാ ഇത്രത്തോളമാണ് ഇന്ത്യയിലെ ജാതീയത !

ഇന്ത്യയിൽ ദീർഘകാലമായി നടന്നുകൊണ്ടിരിക്കുന്ന സംവാദ വിഷയമാണ് ജാതീയതയും അതിന്റെ ഉന്മൂലനവും. ഒരു ഭാഗത്ത് പുരോഗതിയുടെ പടവുകൾ പിന്നിട്ട് രാജ്യം കുതിക്കുമ്പോഴും, തൊട്ടുകൂടായ്മയും അയിത്താചരണവും ഇന്നും നിലനിൽക്കുന്ന സത്യമാണെന്നാണ് പല സാമൂഹ്യ നിരീക്ഷകരുടെയും വാദം. ഈ വാദത്തെ അരക്കിട്ടുറപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഗ്രാമപ്രദേശത്തുള്ളൊരു ദലിത് ഗെറ്റോയിലേക്ക് (കീഴ്ജാതി വിഭാഗക്കാർ താമസിക്കുന്ന സ്ഥലം), ക്യാമറ കണ്ട് ഓടിക്കൂടുന്ന കുറേ കുട്ടികൾ, ഒരു പ്രത്യേക അതിർത്തിക്കപ്പുറത്ത് നിന്ന് ശുദ്ധിയുടെയും അശുദ്ധിയുടെയും കാര്യങ്ങൾ ക്യാമറക്കാരനോട് പറയുന്നതാണ് വീഡിയോ. അതിർത്തിക്കപ്പുറം ഹരിജനങ്ങൾ താമസിക്കുന്ന സ്ഥലമാണെന്നും, അങ്ങോട്ട് പ്രവേശിച്ചാൽ തങ്ങൾ അശുദ്ധരായിത്തീരുമെന്നുമായിരുന്നു കുരുന്നുകളുടെ വാദം. ആരിൽ നിന്നാണ് ഇക്കാര്യങ്ങൾ മനസ്സിലാക്കിയതെന്ന ചോദ്യത്തിന് ചെറുപ്പം മുതൽക്കേ ഇക്കാര്യങ്ങളെല്ലാം തങ്ങൾക്ക് അറിയാമെന്നായിരുന്നു ഇവരുടെ മറുപടി.

സമൂഹത്തിൽ ജാതീയത എത്രമാത്രം വേരൂന്നിയതാണെന്നതിന്റെ ഉദാഹരണമാണ് ചിത്രം. പ്രമുഖ ഡോക്യൂമെന്ററി നിർമ്മാതാവായ സ്റ്റാലിൻ കെയുടെ ‘ഇന്ത്യ അൺടച്ച്ഡ്: സ്റ്റോറി ഓഫ് എ പീപ്പിൾ എപ്പാർട്’ എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ഭാഗങ്ങളാണ് ഇവ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്മയെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത് 2007ലാണ്. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം, നിരവധി പുരസ്കാരങ്ങളും നേടുകയുണ്ടായി.