LiveTV

Live

National

ഇന്നലെ വരെ ജെ.എന്‍.യുവില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇന്ന് അവിടെ വിദ്യാര്‍ഥി... ഇത് ഒരു 34 കാരന്റെ ജൈത്രയാത്ര

കഴിഞ്ഞ നാലു വര്‍ഷങ്ങളായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‍സിറ്റിയുടെ കാവല്‍ക്കാരനായിരുന്നു രാംജാല്‍ മീണ. 

ഇന്നലെ വരെ ജെ.എന്‍.യുവില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇന്ന് അവിടെ വിദ്യാര്‍ഥി... ഇത് ഒരു 34 കാരന്റെ ജൈത്രയാത്ര

രാംജാല്‍ മീണ എന്ന 34 കാരനാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കാരണം വേറൊന്നുമല്ല, ഇന്നലെ വരെ ജെ.എന്‍.യുവിന്റെ കാല്‍ക്കാരനായിരുന്നു രാംജാല്‍. ഇന്ന് അവിടെ വിദ്യാര്‍ഥിയും. സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരില്‍ പഠനം പാതിവഴിയില്‍ നിന്നുപോയവര്‍ക്ക് പ്രചോദനമാണ് രാംജാല്‍ മീണ എന്ന യുവാവ്.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‍സിറ്റി (ജെ.എന്‍.യു) യുടെ കാവല്‍ക്കാരനായിരുന്നു രാംജാല്‍ മീണ. ഇന്ന് ഇതേ യൂണിവേഴ്‍സിറ്റിയില്‍ വിദ്യാര്‍ഥിയായി തന്റെ പഠനം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ഈ രാജസ്ഥാന്‍ സ്വദേശി. ജെ.എന്‍.യു പ്രവേശന പരീക്ഷ എഴുതി പാസായിയാണ് രാംജാല്‍ ബി.എ റഷ്യന്‍ കോഴ്സിന് അര്‍ഹത നേടിയത്. ''ജെ‌.എൻ‌.യുവിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ആളുകൾ സാമൂഹിക അധികാരശ്രേണിയില്‍ വിശ്വസിക്കുന്നില്ല എന്നതാണ്. എല്ലാവരും - അധ്യാപകരും വിദ്യാർഥികളും - എന്നെ പ്രോത്സാഹിപ്പിച്ചു; ഇപ്പോൾ അവർ എന്നെ അഭിനന്ദിക്കുന്നു. ഒറ്റരാത്രി കൊണ്ട് ഞാൻ പ്രശസ്തനായെന്ന് എനിക്ക് തോന്നുന്നു” മീണ പറയുന്നു.

ഇന്നലെ വരെ ജെ.എന്‍.യുവില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇന്ന് അവിടെ വിദ്യാര്‍ഥി... ഇത് ഒരു 34 കാരന്റെ ജൈത്രയാത്ര

ദിവസവേതനക്കാരാണ് മീണയുടെ പിതാവ്. രാജസ്ഥാനിലെ ഭജേര ഗ്രാമത്തിലാണ് മീണ ജനിച്ചതും വളര്‍ന്നതും. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും കോളജ് പഠനം മീണയെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയില്ലായ്മ തന്നെയായിരുന്നു മീണയുടെ വലിയ വെല്ലുവിളി. ഏറ്റവും അടുത്ത കോളജാണെങ്കില്‍ 30 കിലോമീറ്റര്‍ അകലെയായിരുന്നു. പിതാവിനെ സഹായിക്കേണ്ടതുള്ളതു കൊണ്ട് അങ്ങനെ പഠനത്തിന് ചെറിയൊരു ഇടവേള. എന്നാൽ പഠനം പൂര്‍ണമായും വിടാന്‍ മീണ ഒരുക്കമായിരുന്നില്ല. വിദൂര പഠനത്തിൽ വിദ്യാഭ്യാസം തുടർന്നു. കഴിഞ്ഞ വർഷം രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ചരിത്രം എന്നിവയിൽ നിന്ന് വിദൂര പഠനത്തിലൂടെ ബിരുദം നേടി.

മീനയുടെ നേട്ടത്തിൽ ജെ‌.എൻ‌.യു വൈസ് ചാൻസലർ എം ജഗദീഷ് കുമാറും ആവേശഭരിതനാണ്. “വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഞങ്ങൾ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു മുറി വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മീണ, മൂന്ന് പെൺമക്കളുടെ പിതാവാണ്. “എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതില്‍ ഞാന്‍ വ്യാപൃതനായിരുന്നു. അതുകൊണ്ട് തന്നെ ഒരു സാധാരണ കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിരാശയുണ്ടായിരുന്നു. എന്നാൽ ജെ.എന്‍.യുവിലെ പഠനാന്തരീക്ഷം കണ്ടപ്പോൾ വീണ്ടും പഠിക്കണം എന്ന സ്വപ്നം പുനരുജ്ജീവിക്കുകയായിരുന്നു” മീണ പറഞ്ഞു.

ഇന്നലെ വരെ ജെ.എന്‍.യുവില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഇന്ന് അവിടെ വിദ്യാര്‍ഥി... ഇത് ഒരു 34 കാരന്റെ ജൈത്രയാത്ര

ജോലിക്കിടയിലും ശേഷവും പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു ഇക്കാലമത്രയും മീണ. ഫോണിലെ ചില ആപ്ലിക്കേഷനുകള്‍ വഴി പത്രങ്ങള്‍ സ്ഥിരം വായിച്ചു. കൂടാതെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പി.ഡി.എഫ് നോട്ടുകള്‍ നല്‍കിയും സഹായിച്ചു. സ്ഥലങ്ങള്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് വിദേശ ഭാഷയായ റഷ്യന്‍ തന്നെ പഠനത്തിന് തിരഞ്ഞെടുത്തത്. വിദേശ ഭാഷകള്‍ പഠിച്ചാല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല, സിവിൽ സർവീസിൽ ഭാഗ്യം പരീക്ഷിക്കാനും ആഗ്രഹമുണ്ടെന്നും മീണ പറഞ്ഞു. മീനയ്ക്ക് പ്രതിമാസം 15,000 രൂപയാണ് വരുമാനം. രാത്രി ഷിഫ്റ്റുകളില്‍ കാവല്‍ക്കാരനായി തുടരുകയും പകല്‍ കോളജില്‍ പഠിക്കാനുമാണ് മീണയുടെ പദ്ധതി.

ഇതൊക്കെയാണെങ്കിലും മീണയ്ക്ക് മുന്നിൽ ചില പ്രശ്‌നങ്ങളുണ്ട്, അവ ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറുമാണ്, മീണ പറയുന്നതിങ്ങനെ: “കുടുംബത്തിലെ ഏക വരുമാനക്കാരനാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ ഭാര്യക്ക് വരുമാനത്തെക്കുറിച്ച് ആശങ്കയുണ്ട്. ജെ.എൻ.‌യുവിലെ ജോലിയോടൊപ്പം ഒരാൾക്ക് പതിവ് വിദ്യാഭ്യാസം നേടാനാവില്ലെന്ന ചട്ടമുണ്ട്. രാത്രി ഷിഫ്റ്റുകൾക്കായി അഭ്യർത്ഥിക്കാണ് എന്റെ തീരുമാനം-'' മീണ പറയുന്നു.