LiveTV

Live

National

അസഹിഷ്ണുതയും വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് ആദി ഗോദ്റെജ്

അസഹിഷ്ണുത, സാമൂഹ്യ അസമത്വം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, മോറല്‍ പൊലീസിങ്, മതവും ജാതിയും ചൊല്ലിയുള്ള ആക്രമണങ്ങള്‍...

അസഹിഷ്ണുതയും വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് ആദി ഗോദ്റെജ്

പെരുകുന്ന അസഹിഷ്ണുതയും വിദ്വേഷ കുറ്റകൃത്യങ്ങളും സദാചാര പൊലീസിങും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് ഗോദ്റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റെജ്. അദ്ദേഹം പഠിച്ച സെന്റ് സേവിയേഴ്‌സ് കോളജിന്റെ 150ആം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതും ആദി ഗോദ്റെജ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന ദാരിദ്ര്യമെന്ന മഹാമാരിയെ കാണാതിരുന്നുകൂടാ. അതോടൊപ്പം അസഹിഷ്ണുത, സാമൂഹ്യ അസമത്വം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, മോറല്‍ പൊലീസിങ്, മതവും ജാതിയും ചൊല്ലിയുള്ള ആക്രമണങ്ങള്‍ ഇവയെല്ലാം അനിയന്ത്രിതമായിരിക്കുന്നുവെന്നും ആദി ഗോദ്റെജ് വിമര്‍ശിച്ചു. അതേസമയം പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദി ഗോദ്‌റെജ് അഭിനന്ദിച്ചു.

നേരത്തെ ആദി ഗോദ്റെജ് ബീഫ് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അധികമുള്ള കാലികളെ എന്തുചെയ്യും? നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നാണ് ആദി ഗോദ്റെജ് പറഞ്ഞത്.