LiveTV

Live

National

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍

രാജിയില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എം.എല്‍.എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു. രാജിയില്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാണ് പരാതി. രാജി പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് നേരത്തെ പ്രതികരിച്ച എം.ടി.ബി നാഗരാജും പുതുതായി ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. അതിനിടെ വിമത എം.എല്‍.എമാരുടെ ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.

Also read: കര്‍ണാടക; അനുനയങ്ങള്‍ ഗുണം കാണുന്നു, രാജി പുനരാലോചിക്കുമെന്ന് എം.ടി.ബി നാഗരാജ് 

Also read: കര്‍ണാടക പ്രതിസന്ധി; അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോണ്‍ഗ്രസ്,ബി.ജെ.പി ക്യാമ്പും സജീവം, എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍

റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, മുനിരത്‌ന നായിഡു, കെ സുധാകര്‍, എം.ടി.ബി നാഗരാജ് എന്നീ വിമത എം.എല്‍.എമാരാണ് സുപ്രീംകോടതിയെ ഒടുവില്‍ സമീപിച്ചത്. ഇതില്‍ എം.ടി.ബി നാഗരാജ് ഇന്ന് രാവിലെ കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. രാജി തീരുമാനം പുനഃപരിശോധിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് ശേഷമാണ് ഇദ്ദേഹം ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി സുപ്രീംകോടതിയെ സമീപച്ച കാര്യം സ്ഥിരീകരിക്കപ്പെടുന്നത്.

രാജിയില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. രാജി നേരിട്ട് നല്‍കിയാല്‍ അത് സ്വമേധയാ ആണോ അല്ലയോ എന്ന് സ്പീക്കര്‍ അന്വേഷണിക്കേണ്ടതില്ലെന്നും ഹര്‍ജിയിലുണ്ട്. അതിനിടെ വിമത എം.എല്‍.എമാരുടെ ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍

എം.എല്‍.എമാര്‍ കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ സ്പീക്കര്‍ ഒരു സ്വകാര്യ വഹാനത്തില്‍ കയറി സ്ഥലം വിട്ടു എന്നാണ് ആരോപണം. തികച്ചും അടിസ്ഥാനരഹിതമാണിതെന്നും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് വിമത എം.എല്‍.എമാരുടെ ശ്രമമെന്നും സ്പീക്കര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുക. സ്പീക്കറുടെ അധികാര പരിധി അടക്കം ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ ഭരണഘടനാപരമായ വശങ്ങള്‍ കോടതി അന്ന് പരിശോധിക്കും.