LiveTV

Live

National

ബംഗാളില്‍ 107 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

കഴിഞ്ഞ മാസത്തിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ചേക്കേറിയിരുന്നു.

ബംഗാളില്‍ 107 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

പശ്ചിമബംഗാളില്‍ 107 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയ്. ഈ എം.എല്‍.എമാരുമായി ബി.ജെ.പി നേതൃത്വം നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും മുകുള്‍ റോയ് വെളിപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ചേരാന്‍ തയ്യാറെടുക്കുന്നതെന്നാണ് മുകുള്‍ റോയുടെ വെളിപ്പെടുത്തല്‍.

മുകുള്‍റോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മികച്ച പ്രകടനം നടത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ബംഗാളിലെ 42 എം.പിമാരില്‍ 18 പേരെയാണ് ബി.ജെ.പി വിജയിപ്പിച്ചത്. ഭരണത്തിലുള്ള തൃണമൂല്‍കോണ്‍ഗ്രസിന് 22 എം.പിമാരെ ലഭിച്ചിരുന്നു. ഒരുകാലത്ത് ഉറച്ചകോട്ടയായിരുന്ന ബംഗാളില്‍ ഒരു സീറ്റുപോലും സി.പി.എമ്മിന് നേടാനായിരുന്നില്ല.

Also read: ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി മന്ത്രിസഭയില്‍

Also read: മുകുള്‍ റോയ് രാജിവെച്ചു; അഭയം തേടി ബിജെപിയിലേക്കെന്ന് സൂചന

കഴിഞ്ഞ മാസത്തിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാര്‍ ചേക്കേറിയിരുന്നു. തൃണമൂല്‍ എം.എല്‍.എമാരായിരുന്ന സുനില്‍ സിംഗ്, ബിശ്വജിത്ത് ദാസ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനും മുമ്പ് മെയ് 28ന് തൃണമൂല്‍ കോണ്‍ഗ്രസുകാരനായിരുന്ന മുകുള്‍ റോയ് അടക്കം മൂന്ന് എം.എല്‍.എമാരും മുകുള്‍ റോയുടെ മകന്‍ സുബ്രാംങ്ശു റോയും 60 കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.