LiveTV

Live

National

തെലങ്കാന റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; 93.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം കണ്ടെടുത്തു

സംഭവത്തില്‍ രംഗ റെഡ്ഡി ജില്ലയിലെ കേശംപതിലെ മണ്ഡല്‍ റവന്യൂ ഓഫീസറായ വി. ലാവണ്യയെ അറസ്റ്റ് ചെയ്തു 

 തെലങ്കാന റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; 93.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം കണ്ടെടുത്തു

തെലങ്കാനയില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും 93.5 ലക്ഷത്തിന്റെ സ്വര്‍ണം കണ്ടെടുത്തു. സംഭവത്തില്‍ രംഗ റെഡ്ഡി ജില്ലയിലെ കേശംപതിലെ മണ്ഡല്‍ റവന്യൂ ഓഫീസറായ വി. ലാവണ്യയെ അറസ്റ്റ് ചെയ്തു. അനധികൃതമായി 1.07 കോടിയുടെ സ്വത്ത് ലാവണ്യയുടെ കൈവശം ഉള്ളതായും എ.സി.ബി കണ്ടെത്തി.

500ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഹൈദരാബാദിലെ ഹത്യാനഗറിലെ വീട്ടില്‍ വച്ചാണ് റെയ്ഡ് നടന്നത്. ലാവണ്യയുടെ ഭര്‍ത്താവ് വെങ്കിടേഷ് നായിക് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനാണ്.മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയിട്ടുള്ള ഉദ്യോഗസ്ഥ കൂടിയാണ് ലാവണ്യ.

കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനായ അനന്ത്യയെയും അറസ്റ്റ് ചെയ്തു. 8 ലക്ഷം രൂപയാണ് അനന്ത്യ കര്‍ഷകനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 30,000 അഡ്വാന്‍സ് നല്‍കിയ ശേഷം കര്‍ഷകന്‍ എ.സി.ബിയില്‍ പരാതിപ്പെടുകയായിരുന്നു.