LiveTV

Live

National

പെഹ്‍ലുഖാന്‍ വധക്കേസ് പുനരന്വേഷിക്കും

കേസില്‍ പെഹ്‍ലുഖാനെയും മക്കളെയും പ്രതികളാക്കി കൊണ്ടുള്ള കുറ്റപത്രം വിവാദമായതിന് പിന്നാലെയാണ് നീക്കം

പെഹ്‍ലുഖാന്‍ വധക്കേസ് പുനരന്വേഷിക്കും

രാജസ്ഥാനിലെ അല്‍വാറില്‍ പെഹ്‍ലുഖാനെ കൊലപ്പെടുത്തിയ ഗോരക്ഷാ ഗുണ്ടാ ആക്രമണക്കേസ് പുനരന്വേഷിക്കും. കേസില്‍ പെഹ്‍ലുഖാനെയും മക്കളെയും പ്രതികളാക്കി കൊണ്ടുള്ള കുറ്റപത്രം വിവാദമായതിന് പിന്നാലെയാണ് നീക്കം.ഇതിനായി രാജസ്ഥാന്‍‌ പോലീസ് സമര്‍പ്പിച്ച അപേക്ഷ അല്‍വാര്‍ കോടതി അനുമതി നല്‍കി.

2017 ഏപ്രില്‍ 1നാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്‍ലുഖാനെയും കുടുംബത്തെയും ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പെഹ്ലുഖാന്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പെഹ്‍ലുഖാനെ ആക്രമിച്ച 8 പേരായിരുന്നു പ്രതികള്‍. എന്നാല്‍ പിന്നീട് പെഹ്‍ലുഖാനെയും മക്കളെയും പ്രതി ചേര്‍ത്ത് മറ്റൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസിലെ കുറ്റപത്രം രണ്ടാഴ്ച മുന്‍പാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ കാലത്ത് രജിസ്റ്റര്‍ ചെയ്ത ഈ കേസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ പുനരന്വേഷണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് അറിയിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസം മുന്പ് രാജസ്ഥാന്‍ പൊലീസ് കോടതിയെ സമീപിച്ച് പുനരന്വേഷണത്തിന് അനുമതി തേടുകയായിരുന്നു. ആവശ്യം കോടതി അംഗീകരിച്ചു. കേസിലെ 8 പ്രതികളില്‍ രണ്ട് പേര്‍ ഒളിവിലും ശേഷിക്കുന്നവര്‍ ജാമ്യത്തിലുമാണ്.

പെഹ്‍ലു ഖാന്‍ മരിക്കേണ്ടവന്‍, കൊലയില്‍ കുറ്റബോധമില്ല: ബിജെപി എംഎല്‍എ
Also Read

പെഹ്‍ലു ഖാന്‍ മരിക്കേണ്ടവന്‍, കൊലയില്‍ കുറ്റബോധമില്ല: ബിജെപി എംഎല്‍എ