LiveTV

Live

National

കര്‍ണാടകയില്‍ നിര്‍ണായക നിയമസഭാ സമ്മേളനം തുടങ്ങി; വിമത എം.എല്‍.എമാര്‍ പങ്കെടുക്കുന്നില്ല

വിപ്പ് ലംഘനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന

കര്‍ണാടകയില്‍ നിര്‍ണായക നിയമസഭാ സമ്മേളനം തുടങ്ങി; വിമത എം.എല്‍.എമാര്‍ പങ്കെടുക്കുന്നില്ല

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക നിയമസഭാ സമ്മേളനം തുടങ്ങി. മുംബൈയിലുള്ള വിമത എം.എല്‍. എ മാര്‍ സമ്മേളനത്തിലെത്തിയിട്ടില്ല. സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.

രാജി വെച്ച റോഷന്‍ ബെയ്ഗ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എം.എല്‍. എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സ്പീക്കര്‍ രമേശ് കുമാര്‍. നേരത്തെ സാധുവായ രാജി നല്‍കിയ മൂന്ന് എം.എല്‍.എമാരോട് ഇന്ന് ഹാജരാവാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കര്‍ണാടക; രാജി നല്‍കി വിമതര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്
Also Read

കര്‍ണാടക; രാജി നല്‍കി വിമതര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി
Also Read

കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി