LiveTV

Live

National

എം.എൽ.എമാർ ബെംഗളുരുവിൽ; ഇന്ന് തീരുമാനെടുക്കാനാവില്ലെന്ന് സ്പീക്കർ  

എം.എൽ.എമാരുടെ രാജി സംബന്ധിച്ച് ഇന്ന് തീരുമാനമില്ലെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ 

എം.എൽ.എമാർ ബെംഗളുരുവിൽ; ഇന്ന് തീരുമാനെടുക്കാനാവില്ലെന്ന് സ്പീക്കർ  

ബെംഗളുരു: സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സ്പീക്കർ കെ.ആർ രമേശ് കുമാറിനു മുന്നിൽ ഹാജരാകാൻ കർണാടയിലെ ആറ് വിമത എം.എൽ.എമാർ ബെംഗളുരുവിലെത്തി. മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ ബെംഗളുരു വിമാനത്താവളത്തിലെത്തിയത്. രാജി സമര്‍പ്പിക്കാന്‍ ആറു മണിക്കു മുമ്പ് സ്പീക്കറെ കാണണമെന്നാണ് ഇവരടക്കമുള്ള പത്ത് എം.എൽ.എമാരോട്‌ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ നാളെ നിയമസഭയില്‍ ഹാജരാകണമെന്ന് കാട്ടി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ധനവിനിയോഗ ബില്‍ പാസാക്കാന്‍ സഭയില്‍ എം.എല്‍.എമാരുണ്ടാകണമെന്ന് കാണിച്ചാണ് വിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, എം.എൽ.എമാരുടെ രാജി സംബന്ധിച്ച് ഇന്ന് തീരുമാനമില്ലെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ അറിയിച്ചു. സുപ്രീം കോടതി നിർദേശിച്ച പ്രകാരം എം.എൽ.എമാർ തനിക്കു മുന്നിൽ നേരിട്ട് ഹാജരാകട്ടെയെന്നും ആദ്യം അയോഗ്യതയാണ് പരിശോധിക്കുകയെന്നും രമേശ് കുമാർ പറഞ്ഞു. അതേസമയം, രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർ നൽകിയ ഹർജി ഇന്ന് പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പത്ത് വിമത എം.എൽ.എമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ന് വൈകീട്ട് ആറു മണിക്കുമുമ്പ് സ്പീക്കർക്കു മുന്നിൽ ഹാജരാകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇവരോട് ആവശ്യപ്പെട്ടത്.

സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണ്ണായക ഉത്തരവ്. വൈകീട്ട് ആറ് മണിക്ക് മുന്‍പ് എം.എല്‍.എമാര്‍ക്ക് സ്പീക്കറെ കാണാം. അതിന് സ്പീക്കറും അവസരമൊരുക്കണം. രാജി കൈപ്പറ്റണം. പറയാനുള്ളത് കേള്‍ക്കണം. ശേഷം ഇന്ന് തന്നെ എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമെടുത്ത് നാളെയത് കോടതിയെ അറിയിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് രഞജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്കും നിര്‍‌ദ്ദേശം നല്‍കി.

Also read: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; ഹോട്ടലിന് സമീപം നിരോധനാജ്ഞ

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മുംബൈയിലെ വിമത എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് തിരിച്ചു. നാലരക്ക് ബംഗളൂരുവിലെത്തുന്ന രീതിയിലാണ് ഇവരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Also read: രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി