LiveTV

Live

National

എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നുവെന്ന് കോണ്‍ഗ്രസ്; പാര്‍ലമെന്‍റില്‍ പ്രതിഷേധം

കര്‍ണാടകയിലെയും ഗോവയിലെയും എം.എല്‍.എമാരുടെ കൂറുമാറ്റം പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധത്തിനിടയാക്കി.

എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നുവെന്ന് കോണ്‍ഗ്രസ്; പാര്‍ലമെന്‍റില്‍ പ്രതിഷേധം

ബി.ജെ.പിയില്‍ ചേര്‍ന്ന ഗോവയിലെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി. കര്‍ണാടകയിലെയും ഗോവയിലെയും എം.എല്‍.എമാരുടെ കൂറുമാറ്റം പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധത്തിനിടയാക്കി.

കര്‍ണാടകക്ക് പിന്നാലെ ഗോവയിലും എം.എല്‍.എമാര്‍ കൂറുമാറിയതോടെയാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്, ടി.എം.സി, എസ്.പി, ആര്‍.ജെ.ഡി മുസ്‍ലിം ലീഗ് തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചത്. പാര്‍ലമെന്‍റിനകത്തും പ്രതിപക്ഷ കക്ഷികള്‍ പ്രശ്നമുന്നയിച്ചു. കോണ്‍ഗ്രസ്, ടി.എം.സി, ലീഗ് എന്നിവര്‍‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയിലും കോണ്‍ഗ്രസ് വിമർശമുന്നയിച്ചു. ഭരണം അസ്ഥിരമാക്കുന്നതും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതും രാഷ്ട്രീയ പ്രതിസന്ധിക്ക് മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കൂടി ഇടയാക്കുമെന്ന് പി ചിദംബരം വിമര്‍ശിച്ചു.

അതേസമയം ബി.ജെ.പിയില്‍ ലയിച്ച ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയത്. മന്ത്രിസഭ പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് വിവരം.