LiveTV

Live

National

നാഥനില്ലാതെ കോണ്‍ഗ്രസ്; പ്രതിഷേധം ശക്തമാകുന്നു

പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നയിക്കാനും യുവനേതാവ് വരണമെന്ന് ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

നാഥനില്ലാതെ കോണ്‍ഗ്രസ്; പ്രതിഷേധം ശക്തമാകുന്നു

വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നതില്‍ പ്രതിഷേധം ശക്തം. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യുവ നേതാവ് അധ്യക്ഷ പദവിയിലേക്ക് വരണമെന്ന് ജോതിരാദിത്യ സിന്ധ്യആവശ്യപ്പെട്ടു. ഇതിനിടെയും നേതാക്കള്‍ പദവിയൊഴിയുന്നത് തുടരുകയാണ്.

സര്‍ക്കാര്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ കര്‍ണാടക, ഏറ്റവും വലിയ ഒറ്റകക്ഷി പദവിയില്‍ നിന്ന് നിയമസഭയില്‍ 5 അംഗങ്ങള്‍ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്കെത്തി ഗോവ, ഇതിന് പുറമെ ഗുജറാത്തിലെ ജുനഗഢില്‍ കോര്‍പറേഷന്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍മാറിയത് എട്ട് സീറ്റില്‍. രാജ്യത്താകമാനം പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ സമയോജിതമായും ഫലപ്രദമായും ഇടപെടാന്‍ അധ്യക്ഷന്‍ ഇല്ലാത്ത അവസ്ഥ നീട്ടികൊണ്ടുപോകാനാകില്ലെന്നാണ് യുവ നേതാക്കളുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിക്കുകയും ചെയ്തു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നയിക്കാനും യുവനേതാവ് വരണമെന്ന് ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് രജിത് സേത്തുകൂടി രാജിവച്ചതോടെ പദവി ഒഴിഞ്ഞവരുടെ എണ്ണം 300 കടന്നതായാണ് വിവരം.

അതിനിടെ, അധ്യക്ഷ ചര്‍ച്ചകളില്‍ പരിഗണിച്ച നേതാക്കളുടെ പട്ടികയിലേക്ക് സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗ എന്നിവര്‍ക്കൊപ്പം മുകുള്‍ വാസിനിക്കും എത്തിയിട്ടുണ്ട്.