LiveTV

Live

National

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി

പാര്‍ട്ടി തീരുമാനം ലംഘിച്ച വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ സ്പീക്കര്‍ ഹിയറിംഗ് നടത്തുകയാണ്.

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി

രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മന്ത്രിസഭാ യോഗത്തിന് മുമ്പ് മാധ്യങ്ങളെ കണ്ടപ്പോഴാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ സ്പീക്കര്‍ ഹിയറിംഗ് നടത്തുകയാണ്. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തള്ളി, ആനന്ദ് സിംഗ്, പ്രതാപഗൌഡ പാട്ടീല്‍ എന്നിവരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

Also read: കര്‍ണാടക പ്രതിസന്ധി: എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണം; രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കണമെന്നും കോടതി

അതേസമയം കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എം.എല്‍.എമാര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്‍പില്‍ ഹാജരാകണം. രാജി സംബന്ധിച്ച് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു. വിമത എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.